LIFESTYLE
ഇതാണ് തേടിനടന്നത്! ആളുകൾ പറയുന്നു; ഇത് വെറും 5 സെന്റിലെ അദ്ഭുതവീട്!

ചെറിയ സ്ഥലത്ത് സൗകര്യങ്ങളുള്ള വീട് ഒരുക്കുക എന്നത് ഹോംവർക്ക് ആവശ്യമുള്ള കാര്യമാണ്. കന്യാകുമാരിക്കടുത്ത് തൂത്തൂരിൽ വെറും 5 സെന്റ് പ്ലോട്ടാണ് സ്റ്റാലിനുണ്ടായിരുന്നത്. ഇവിടെ വീട്ടുകാരുടെ മനസ്സിലുള്ള സൗകര്യങ്ങളുള്ള വീടൊരുക്കുക ബുദ്ധിമുട്ടായതിനാൽ പലരും കയ്യൊഴിഞ്ഞു. ഒടുവിൽ ആർക്കിടെക്ട് ആന്റൺ ജോഷിൽ കൈകൊടുത്തതോടെ വീടുപണി തുടങ്ങി.ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥല ഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ്-ബോക്സ് എലിവേഷനിൽ വീട് നിർമിച്ചു. കടുംനിറങ്ങൾ ഒഴിവാക്കി വൈറ്റ്+ ഗ്രേ നിറങ്ങളാണ് അകത്തും പുറത്തും കൂടുതലായി ഉപയോഗിച്ചത്.ലിവിങ്, ഡൈനിങ്, കിച്ചൻ, താഴെ ഒരു ബാത് അറ്റാച്ഡ് ബെഡ്റൂം, മുകളിൽ രണ്ട് ബാത് അറ്റാച്ഡ് ബെഡ്റൂം, ഓപൺ ടെറസ് എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.പ്രധാന വാതിൽ തുറന്ന് കടക്കുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ലിവിങ്ങിലേക്കാണ്. ഇത് ചെറിയ സ്ഥലത്തും വിശാലതയുടെ പ്രതീതിയേകുന്നു. ഡബിൾ ഹൈറ്റ് നൽകിയതിനാൽ സ്റ്റെയർ കയറി മുകളിലെത്തുമ്പോൾ താഴത്തെ നിലയിലേക്ക് നോട്ടം ലഭിക്കും. ഇരുനിലകളും തമ്മിൽ ഒരു ബന്ധം നിലനിൽക്കും.ലിവിങ്ങിൽ മുകളിൽ നൽകിയ ഫുൾ ലെങ്ത് വിൻഡോയ്ക്കൊപ്പം വെർട്ടിക്കൽ ലൂവറുകളും നൽകി. ചൂടുവായു ഇതുവഴി പുറത്തേക്ക് പോകുന്നതിനാൽ ഉള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കും.ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെ ഉപയുക്തമാക്കി എന്നതാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ലിവിങ്ങിൽ ലോഞ്ചർ സോഫ നൽകി. സമീപം ടിവി യൂണിറ്റ് വേർതിരിച്ചു. ഫർണിഷിങ് ചെലവ് കുറയ്ക്കാനായി തടിയുടെ ഉപയോഗം നിയന്ത്രിച്ചു. പകരം സ്റ്റീൽ, ഗ്ലാസ് എന്നിവ ജനൽ, വാതിൽ അടക്കമുള്ള ഇടങ്ങളിൽ ഉപയോഗിച്ചു.
Cinema ⏭️


