NEWS
അബൂട്ടിയെ കണ്ടത് ശോകമൂകനായി: സൗദിയിൽ മലയാളിയുടെ വധശിക്ഷയ്ക്ക് കാരണമായത് ‘ആ സൗഹൃദം’, പ്രവാസികളെ കുടുക്കുന്ന ‘മരണക്കെണി’

ജിദ്ദ∙ സൗദിയിലെ അൽ അഹ്സ ജയിലിന്റെ ഒരു കോണിൽ, താടിക്കു കയ്യും കൊടുത്തിരുന്ന ആ 41വയസ്സുകാരന്റെ വാക്കുകൾ റിയാദിലെ മുൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ വധശിക്ഷയ്ക്ക് വിധേയനായ കണ്ണൂർ സ്വദേശി അബൂട്ടി വള്ളിയിലിനെ ജയിലിൽ വച്ച് കണ്ടുമുട്ടിയ ആ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് അദ്ദേഹം. ലഹരിമരുന്ന് കടത്തിയ കേസിൽ ഇന്നലെയാണ് അബൂട്ടിക്ക് ദമാമിൽ വധശിക്ഷ നടപ്പാക്കിയത്.∙ കരിപ്പൂരിൽ കാത്തുനിന്ന കുടുംബവും കാണാമറയത്തായ പ്രവാസിയും നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അബൂട്ടിയുടെ ജീവിതം അപ്രതീക്ഷിതമായി മാറിയത്. 2023 ഡിസംബർ രണ്ടിന് രാത്രി 11.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽ നിന്ന് പുറപ്പെടുമെന്നും പിറ്റേന്ന് രാവിലെ ഏഴിന് കരിപ്പൂരിലെത്തുമെന്നും അബൂട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. പ്രിയപ്പെട്ടവനെ വരവേൽക്കാൻ കുടുംബം വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും അബൂട്ടി എത്തിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയെ വിവരമറിയിച്ചു.പേര് ചോദിച്ചപ്പോഴാണ് രണ്ടാഴ്ചയായി എംബസിയും ബന്ധുക്കളും തെരയുന്ന അബൂട്ടി വള്ളിയിലാണ് തങ്ങളുടെ മുന്നിൽ നിൽക്കുന്നതെന്ന് വ്യക്തമായത്. അരമണിക്കൂറോളം യൂസഫ് കാക്കഞ്ചേരി അബൂട്ടിയോട് കാര്യങ്ങൾ സംസാരിച്ചു.
Fashion ⏭️




