NEWS
അശ്ലീല ചാറ്റ്, ഭീഷണി; കുടുങ്ങിയവരിൽ പൊലീസും രാഷ്ട്രീയ പ്രമുഖരും, അമ്മയെ പൊള്ളിച്ച ‘അശ്വതി അച്ചു’ സ്ഥിരം കുറ്റവാളി

കൊല്ലം ∙ സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെമേൽ തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ച കൊല്ലം ശൂരനാട് സ്വദേശി അശ്വതി (അശ്വതി അച്ചു) സ്ഥിരം കുറ്റവാളി. ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അശ്വതി സമൂഹമാധ്യമങ്ങളിൽ അശ്വതി അച്ചു എന്ന പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് നടത്തിയ തട്ടിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ കുടുങ്ങിയിട്ടുണ്ട്.മറ്റു പെൺകുട്ടികളുടെ മുഖ ചിത്രം ഉപയോഗിച്ചും പല പേരുകളിൽ അക്കൗണ്ടുകൾ സൃഷ്ടിച്ചും തട്ടിപ്പിന്റെ വിവിധരീതികൾ അശ്വതി പരീക്ഷിച്ചു. പലരും അതിൽ വീണു. പണം നഷ്ടപ്പെട്ടെങ്കിലും നാണക്കേട് ഓർത്ത് ആരും പുറത്തുപറഞ്ഞില്ല. ഒടുവിൽ വിവാഹവാഗ്ദാനം നൽകി പണം തട്ടിയെന്ന 68കാരന്റെ പരാതിയിൽ 2023ൽ അശ്വതിക്ക് പിടിവീണു. പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങി. സ്വത്ത് തർക്കത്തെത്തുടർന്ന് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇന്നലെ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചെന്ന് പരാതിയിൽ ചടയമംഗലം പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ അശ്വതിക്കായി അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.∙ ‘ഭിന്നശേഷിക്കാരിയായ മകളെ സംരക്ഷിക്കാം’; വലയിൽ വീണത് 68കാരൻ ഭാര്യ മരിച്ച ശേഷം ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് പൂവാർ സ്വദേശിയായ അറുപത്തിയെട്ടുകാരൻ രണ്ടാം വിവാഹത്തിനൊരുങ്ങിയത്. ചില ബ്രോക്കർമാരെ സമീപിക്കുകയും ചെയ്തു. ഇടനിലക്കാർ മുഖേനയാണ് അശ്വതി 68കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. വിവാഹത്തിന് തയാറാണെന്നും അതിനു മുൻപ് തന്റെ കടം തീർക്കാനായി 40,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.
Fashion ⏭️




