NEWS

ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനുനേരെ ആക്രമണം


മുംബൈ∙ ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിനുനേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദെദ് സാഹിബിലുള്ള മാതാ സാഹിബ് ഗുരുദ്വാരയ്ക്കു സമീപംവച്ചായിരുന്നു ആക്രമണം. സാരമായി പരുക്കേറ്റ ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂർത്ത ആയുധമുപയോഗിച്ചാണ് അക്രമി ബാദലിനെ ആക്രമിച്ചതെന്നാണ് വിവരം. ബാദലിന്റെ കയ്യിലാണ് പരുക്കേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്.


Fashion ⏭️

Back to top button