LIFESTYLE

ആ ഒരൊറ്റ കാരണത്താൽ കുഞ്ഞു വേണ്ടെന്ന് വച്ചു; മാസം 4 ലക്ഷം വരുമാനമുണ്ടായിട്ടും കുരുക്ക് മുറുകുകയാണ്; ചർച്ചയായി യുവദമ്പതികളുടെ അനുഭവം


സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ, ആ സ്വപ്നം സ്വന്തം ജീവിതത്തിലെ മറ്റ് നിർണായക തീരുമാനങ്ങളെയും ആഗ്രഹങ്ങളെയും അടിമുടി മാറ്റിയാലോ?പ്രതിമാസം ഏകദേശം 4 ലക്ഷം രൂപ സംയുക്ത വരുമാനമുള്ള ഒരു യുവദമ്പതികൾ, തങ്ങളുടെ ഭവനവായ്പ നൽകുന്ന സാമ്പത്തിക സമ്മർദം കാരണം ഒരു കുഞ്ഞിനെ കുറിച്ച് പോലും ഇപ്പോൾ ചിന്തിക്കുന്നില്ല. സെബിയിൽ റജിസ്റ്റർ ചെയ്ത സാമ്പത്തിക ഉപദേഷ്ടാവായ (SEBI RIA) വിവേക്.ജി ആണ് യുവദമ്പതികളുടെ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.മാസം ഏകദേശം 4 ലക്ഷം രൂപ വരുമാനമുണ്ടെങ്കിലും ഭവനവായ്പ ബാധ്യത തീരാതെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരിക്കയാണ് ഈ ദമ്പതികൾ. 2028 ഡിസംബറോടെയാണ് ഫ്ലാറ്റ് കൈമാറുക. അപ്പോഴേക്കും 70 ലക്ഷം രൂപ സ്വരൂപിക്കുന്നതിനുള്ള ഉപദേശത്തിനായി ഭർത്താവ് തന്നെ സമീപിച്ചതായി വിവേക് പറഞ്ഞു. ഭർത്താവിന്റെ പ്രതിമാസ വരുമാനം 2.35 ലക്ഷം രൂപയാണ്. സമ്പാദ്യം 84,000 രൂപ. ഭാര്യയുടെ പ്രതിമാസ വരുമാനം 1.61 ലക്ഷം സമ്പാദ്യം 1.31 ലക്ഷം. ദമ്പതികളുടെ ആകെ പ്രതിമാസ സമ്പാദ്യം 2.15 ലക്ഷം രൂപ.ഇരുവരും ചേർന്ന് വാങ്ങാൻ ഉദേശിക്കുന്ന ഫ്ലാറ്റിന്റെ ആകെ വില 4 കോടി രൂപയാണ്. ഭാര്യയുടെ പിതാവിൽ നിന്ന് ഇതിനകം 2 കോടി രൂപ ലഭിച്ചു. ബാക്കി 2 കോടി ഭവനവായ്പ വഴി കണ്ടെത്താനാണ് തീരുമാനം. 2028 ഡിസംബറോടെയാണ് ഫ്ലാറ്റിന്റെ കൈമാറ്റം പ്രതീക്ഷിക്കുന്നത്. എന്നാൽ കൈവശം വയ്ക്കുന്ന സമയത്ത് റജിസ്ട്രേഷനും ഇന്റീരിയർ ജോലികൾക്കുമായി ഇനിയും 70 ലക്ഷം രൂപ കൂടി ഇവർ കണ്ടെത്തേണ്ടതുണ്ട്.അടുത്ത 28 മാസത്തേക്ക് മാസത്തിൽ മിച്ചം വരുന്ന മുഴുവൻ തുകയും ഷോർട് ടേം ഡെബ്റ്റ് നിക്ഷേപങ്ങളിൽ നിക്ഷേപിച്ചാൽ ഏകദേശം 65 ലക്ഷം രൂപ സ്വരൂപിക്കാൻ കഴിയുമെന്ന് വിവേക് കണക്കാക്കുന്നു.എങ്കിലും, ഈ ലക്ഷ്യത്തിലെത്താൻ അടുത്ത 28 മാസത്തേക്ക് സമ്പാദ്യത്തിലെ ഓരോ രൂപയും ഈ ഒരൊറ്റ ലക്ഷ്യത്തിനായി മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘അങ്ങനെയായാൽ എമർജൻസി ഫണ്ടിലേക്കോ റിട്ടയർമെന്റ് കാലത്തേക്കോ, കുട്ടികൾക്ക് വേണ്ടിയോ യാതൊന്നും മാറ്റിവയ്ക്കാനാവാതെയാണ് അവർ വീടിന്റെ താക്കോൽ ഏറ്റെടുക്കുന്നത്’ എന്നും വിവേക് വ്യക്തമാക്കി.


Cinema ⏭️

Back to top button