NEWS

‘ആ കാലഘട്ടവുമായി ട്രംപിനെ താരതമ്യം ചെയ്യരുത്; യുഎസ്– പാക്ക് ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ല’


ന്യൂഡൽഹി∙ പാക്കിസ്ഥാനോ മറ്റേതെങ്കിലും രാജ്യങ്ങളുമായോ ഉള്ള യുഎസിന്റെ ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇപ്പോഴത്തെ തന്റെ ഇന്ത്യാ സന്ദർശനവും ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടാനുള്ള തീരുമാനവുമെല്ലാം ഇതിന്റെ തെളിവുകളാണെന്നും റൂബിയോ പറഞ്ഞു.1970കളിൽ റിച്ചാർഡ് നിക്സൺ പ്രസിഡന്റായിരുന്ന കാലത്തെടുത്ത പാക്കിസ്ഥാൻ അനുകൂല നിലപാടുകളിലേക്ക് തിരികെ പോകുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് റൂബിയോ ഇത്തരത്തിൽ മറുപടി പറഞ്ഞത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയതാണ് അദ്ദേഹം. നിക്സന്റെ കാലഘട്ടവുമായി ഡോണൾഡ് ട്രംപിന്റെ കാലത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button