NEWS

‘ഓടി രക്ഷപ്പെടാം, ഒളിച്ചിരിക്കാൻ കഴിയില്ല’; ലഷ്കർ ഭീകരനെ വധിച്ച് സൈന്യം


ശ്രീനഗർ∙ ബഡ്ഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനെ ജമ്മു കശ്മീർ പൊലീസ് തിരിച്ചറിഞ്ഞു. ലഷ്കർ ഇ തയിബ ഭീകര സംഘടനയിൽപ്പെട്ട യാസിർ എന്ന പാക്കിസ്ഥാൻ സ്വദേശിയെയാണ് വധിച്ചതെന്ന് പൊലീസ് അറിയിച്ചു.‘നിങ്ങൾക്ക് ഓടി രക്ഷപ്പെടാം, ഒളിച്ചിരിക്കാൻ കഴിയില്ല’–ഭീകര വേട്ടയ്ക്കുശേഷം പൊലീസ് എക്സിലെ കുറിപ്പിൽ പറഞ്ഞു. വെള്ളിയാഴ്ച, ബഡ്ഗാമിലെ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും സിആർപിഎഫും തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഈ ദൗത്യത്തിന് ‘ഓപ്പറേഷൻ അഷ്ദർ’ എന്നാണ് സൈന്യം പേരിട്ടത്.


Fashion ⏭️

Back to top button