LIFESTYLE
‘നിന്നെയോർത്ത് അഭിമാനം സുഹൃത്തേ…’ ജീവിതത്തിലെ സന്തോഷ നിമിഷം പങ്കുവച്ച് ടെക്കി, വൈറലായി വിഡിയോ

വീട് വാങ്ങുക എന്നത് പലപ്പോഴും ഒരു സാമ്പത്തിക തീരുമാനമോ നിക്ഷേപമോ ആയിട്ടാണ് പലരും വിലയിരുത്താറുള്ളത്. എന്നാൽ ബെംഗളൂരുവിലെ ഒരു ഐടി ജീവനക്കാരനെ സംബന്ധിച്ചിടത്തോളം ആ നിമിഷം കേവലമൊരു റിയൽ എസ്റ്റേറ്റ് ഇടപാടിനപ്പുറം ഹൃദയസ്പർശിയായ ഒരു നിമിഷമായി മാറി. മാതാപിതാക്കളുടെ അനുഗ്രഹവും സഹോദരങ്ങളുടെ പുഞ്ചിരിയും പങ്കിട്ട അഭിമാനബോധവും ഒത്തുചേർന്നപ്പോൾ അതൊരു വലിയ വൈകാരിക മുഹൂർത്തമായി മാറി.ബെംഗളൂരുവിൽ ജോലി ചെയ്യുന്ന വിശാൽ ശർമ എന്ന യുവാവാണ് തന്റെ ജീവിതത്തിലെ സുപ്രധാനമായ ആ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടത്. പുതിയ വീടിന്റെ റജിസ്ട്രേഷൻ ദിവസം പകർത്തിയ ദൃശ്യങ്ങൾക്കൊപ്പം, വാടകവീട്ടിൽ താമസിക്കുന്നതും സ്വന്തമായി ഒരു വീട് വാങ്ങുന്നതും തമ്മിലുള്ള വൈകാരികമായ വ്യത്യാസം എന്താണെന്ന് താൻ എങ്ങനെ തിരിച്ചറിഞ്ഞു എന്ന് അദ്ദേഹം ഈ വിഡിയോയിലൂടെ തുറന്നുപറയുന്നു.വീട് വാങ്ങുന്നതും വാടകയ്ക്ക് എടുക്കുന്നതും തമ്മിലുള്ള വ്യത്യാസം‘ഒരു വീട് വാങ്ങുന്നത്, വാടകയ്ക്ക് താമസിക്കുന്നതിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണെന്ന് ആ ദിവസം ഞാൻ മനസ്സിലാക്കി. റജിസ്ട്രേഷൻ ദിവസം, ആ ആധാരത്തിൽ പതിഞ്ഞത് എന്റെ ഒപ്പ് മാത്രമായിരിക്കാം, പക്ഷേ, അതിന്റെ സന്തോഷം എന്റെ മുഴുവൻ കുടുംബത്തിന്റേതുമായിരുന്നു. എന്റെ സഹോദരനും സഹോദരിയും ഉൾപ്പെടെ എല്ലാവരും ബെംഗളൂരുവിൽ ആ ദിവസം എന്നോടൊപ്പമുണ്ടായിരുന്നു. മാതാപിതാക്കളുടെ കണ്ണുകളിലെ അനുഗ്രഹവും കുട്ടികളുടെ ആവേശവും ഒത്തുചേർന്നപ്പോൾ എല്ലാവരുടെയും മുഖത്ത് വിരിഞ്ഞത് മറ്റൊന്നിനോടും ഉപമിക്കാനാവാത്ത പുഞ്ചിരിയായിരുന്നു. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്, ഞാൻ ഒരു വീട് ഒറ്റയ്ക്ക് വാങ്ങുകയല്ല, മറിച്ച് എന്റെ കുടുംബത്തെ മുഴുവൻ ഈ സ്വപ്നയാത്രയുടെ ഭാഗമാക്കുകയായിരുന്നു എന്ന്’, വിശാൽ പറഞ്ഞു.ഒരു കുടുംബത്തിന്റെ സ്വപ്നംപല ഇന്ത്യൻ കുടുംബങ്ങളിലും വീട് എന്നത് നാല് ചുവരുകളും ഒരു മേൽക്കൂരയും മാത്രമല്ല. അത് ദശാബ്ദങ്ങളുടെ കഠിനാധ്വാനത്തിന്റെയും കുടുംബത്തിന്റെ തലമുറകളായുള്ള സ്വപ്നങ്ങളുടെയും സാക്ഷാത്കാരമാണ്. വിശാലിന്റെ ഈ ചെറുവിഡിയോ പ്രതിഫലിപ്പിക്കുന്നതും ഇതേ വികാരമാണ്.
Source link
CINEMA
CINEMA


