NEWS

ആ പെൺ‘കൊടി’ പാലക്കാട്ടുനിന്ന്; ഡൽഹി സമരാവേശത്തിന്റെ ‘നേർക്കാഴ്ച’യായി മാറിയ ‌പി.പവിത്ര മങ്കര സ്വദേശി


പാലക്കാട് ∙ പൊലീസ് അടച്ചുകെട്ടിയ ഡൽഹി നഗരത്തിലൂടെ എസ്എഫ്ഐയുടെ കൊടിയുമേന്തി മുന്നോട്ടുകുതിച്ച ആ പെൺകുട്ടിയുടെ ദൃശ്യം സമരാവേശത്തിന്റെ നേർസാക്ഷ്യമായി. നൂറുകണക്കിനു പൊലീസുകാർക്കിടയിൽ ഇന്നലെയും അവൾ സമരത്തെരുവിലുണ്ടായിരുന്നു–പാലക്കാട് മങ്കര സഹകരണബാങ്ക് അക്കൗണ്ടന്റ് കെ.സി.ബിന്ദുവിന്റെയും പരേതനായ പ്രകാശന്റെയും മകൾ പി.പവിത്ര; ന്യൂഡൽഹി ഹൻസ്‍രാജ് കോളജിലെ മൂന്നാംവർഷ നരവംശശാസ്ത്ര വിദ്യാർഥിനി.എന്തുവന്നാലും നെഞ്ചൂക്കോടെ നേരിടാമെന്ന തീക്കനലായിരുന്നു പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയോടുമ്പോൾ തന്നെ നയിച്ചതെന്നു പവിത്ര പറയുന്നു. സുഹൃത്തുക്കൾക്കൊപ്പമാണു സമരത്തിനെത്തിയത്. വെള്ളിയാഴ്ച വൈകിട്ടുതന്നെ ഇരുനൂറോളം പ്രവർത്തകർ ഹർകിഷൻ സിങ് ഭവനിൽ എത്തി. ഇവരെ പിടികൂടാൻ അന്നു രാത്രി പൊലീസ് എത്തിയെങ്കിലും നേതാക്കൾ ചെറുത്തു. പിന്നീട് പവിത്ര ഉൾപ്പെടെയുള്ളവർ എകെജി ഭവനിലെത്തി.


Fashion ⏭️

Back to top button