LIFESTYLE
വൈറലായി ആമിർ ഖാന്റെ മൂന്നാം വിവാഹം! 38 വർഷത്തെ സിനിമാജീവിതത്തിൽ താരം സ്വന്തമാക്കിയ ആസ്തികൾ ഞെട്ടിക്കും!

ആമീർ ഖാന്റെ സിനിമകൾപോലെ താരത്തിന്റെ ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. താരത്തിന്റെ മൂന്നാം വിവാഹമായിരുന്നു ബോളിവുഡിൽ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ വാർത്ത. ജൂലൈ അഞ്ചിന് ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചതോടെ താരത്തിന്റെ സ്വകാര്യജീവിതം വീണ്ടും ചർച്ചയായി.സ്വകാര്യ വസതി തന്നെയായിരുന്നു വിവാഹവേദി. ചലച്ചിത്ര ലോകത്തെ നേട്ടങ്ങൾ പോലെ തന്നെ വിപുലമായ റിയൽ എസ്റ്റേറ്റ് പോർട്ട് ഫോളിയോയും താരത്തിനുണ്ട്. മുംബൈയിൽ ഒന്നിലധികം ആഡംബര വീടുകളിൽ തുടങ്ങി ഹിൽ സ്റ്റേഷനായ പഞ്ച്ഗാനിയിൽ സ്ഥിതി ചെയ്യുന്ന ഫാം ഹൗസ് വരെ ഇതിൽ ഉൾപ്പെടുന്നു.ഒറ്റ പദ്ധതിയിലെ 12 അപ്പാർട്ട്മെന്റുകൾആമിറിന്റെ റിയൽ എസ്റ്റേറ്റ് ആസ്തികളിൽ ഏറ്റവും പ്രധാനം മുംബൈയിലെ ലക്ഷ്വറി മേഖലയായ പാലി ഹില്ലിലെ വിർഗോ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ സ്ഥിതിചെയ്യുന്ന 12 അപ്പാർട്ട്മെന്റുകളാണ്. നിലവിൽ പുനർ വികസനം നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണിത്. നിർമാണ ജോലികൾ പൂർത്തിയാകുന്നതോടെ അൾട്രാ ലക്ഷ്വറി റെസിഡൻഷ്യൽ പദ്ധതിയായി ഇത് മാറും. ഒരു ചതുരശ്ര അടിക്ക് ഒരു ലക്ഷത്തിന് മുകളിൽ വില വരുന്ന, കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റുകളാണ് പ്രത്യേകത.നിലവിലെ വാടകവീട്വിർഗോ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ വീടുകളുടെ നവീകരണം നടക്കുന്ന സാഹചര്യത്തിൽ പാലി ഹിൽ മേഖലയിൽ തന്നെ നാല് അപ്പാർട്ട്മെന്റുകൾ ആമീർ വാടകയ്ക്ക് എടുത്തിട്ടുണ്ട്. അഞ്ചുവർഷമാണ് വാടക കാലാവധി. റിപ്പോർട്ടുകൾ പ്രകാരം പ്രതിമാസം 24.5 ലക്ഷം രൂപ താരം വാടകയിനത്തിൽ കെട്ടിവയ്ക്കുന്നുണ്ട്. 1.4 6 കോടി രൂപയായിരുന്നു സെക്യൂരിറ്റി ഡെപ്പോസിറ്റ്.
Source link
CINEMA
CINEMA


