LIFESTYLE

402 കിലോമീറ്റർ റേഞ്ച്, 30 മിനിറ്റിൽ 80 ശതമാനം ചാർജ്; മിനി കൂപ്പർ ഇലക്‌ട്രിക് ഹാച്ച്ബാക്ക് വിപണിയിലേക്ക്


മിനി കൂപ്പർ

കൊച്ചി: അത്യാധുനിക സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന മിനി കൂപ്പർ എസ്.ഇ ഇലക്ട്രിക് ഹാച്ച്ബാക്ക് നവംബർ 27-ന് ഇന്ത്യൻ വിപണിയിൽ അരങ്ങേറും. പ്രശസ്ത ബ്രിട്ടീഷ് ഡിസൈനറായ പോൾ സ്മിത്തുമായി സഹകരിച്ച് തയ്യാറാക്കിയ സ്പെഷ്യൽ എഡിഷൻ മോഡലും ഈ ചടങ്ങിൽ അനാവരണം ചെയ്യും. 54.2 കെ.ഡബ്ല്യു.എച്ച് ശേഷിയുള്ള ബാറ്ററി പാക്കാണ് വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 402 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

215 ബി.എച്ച്.പി പവറും 330 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഇലക്ട്രിക് മോട്ടോർ. വെറും 6.7 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും. 95 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജിങ് സൗകര്യം ഉപയോഗിക്കുമ്പോൾ, വെറും 30 മിനിറ്റിനുള്ളിൽ തന്നെ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് നിറയ്ക്കാൻ സാധിക്കും. വാഹനത്തിന്റെ വിലയോ മറ്റ് ഇന്ത്യൻ പതിപ്പ് വിവരങ്ങളോ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Sports ⏭️

Back to top button