NEWS

ഇനി വിമാന ടിക്കറ്റ് പൊള്ളും, 2500 രൂപ വരെ കൂടുതൽ വേണം, നിർണായക നീക്കവുമായി ഇൻഡിഗോ, മറ്റു കമ്പനികളും കൂട്ടിയേക്കും


ന്യൂഡൽഹി∙ ഏവിയേഷൻ ഇന്ധനത്തിന്റെ വില കുതിച്ചുയർന്നതോടെ വിമാനടിക്കറ്റിനൊപ്പമുള്ള ഇന്ധന സർചാർജ് ഇൻഡിഗോ വീണ്ടും വർധിപ്പിച്ചു. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇന്ധന സർചാർജ് നിലവിൽ വന്നത്. ഇതിനു ശേഷം രണ്ടാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. ഇതോടെ വിമാനയാത്രാനിരക്ക് വീണ്ടും വർധിക്കും. ഇന്ന് പുലർച്ചെ ഒന്നു മുതലെടുക്കുന്ന ടിക്കറ്റുകൾക്ക് നിരക്ക് ബാധകമാകും. മുൻപെടുത്ത ടിക്കറ്റുകൾക്ക് പഴയ സർചാർജ് തന്നെയായിരിക്കും ബാധകം.ഇൻഡിഗോയുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും നിരക്ക് വർധിപ്പിച്ചേക്കും. ആഭ്യന്തര യാത്രയ്ക്ക് 100 മുതൽ 350 രൂപയുടെ വർധനയുണ്ടാകും. രാജ്യാന്തര യാത്രകൾക്ക് നിരക്ക് 100 രൂപ മുതൽ 2,500 രൂപ വരെ കൂടും. ഗൾഫ് രാജ്യങ്ങളിലേക്ക് ദൂരപരിധിയനുസരിച്ച് 3,000 രൂപ മുതൽ 5,000 രൂപ വരെയായിരുന്നു ഇന്ധന സർചാർജ്. ഇത് ഇനി മുതൽ ദൂരപരിധിയില്ലാതെ 5,500 രൂപയെന്ന ഫ്ലാറ്റ് നിരക്കായി. ഫലത്തിൽ 2,000 കിലോമീറ്ററിൽ താഴെയുള്ള ഗൾഫ് യാത്രകൾക്ക് ഒറ്റയടിക്ക് 2,500 രൂപ കൂടും. 2,000 കിലോമീറ്ററിനു മുകളിലുള്ളവയ്ക്ക് വർധിക്കുക 500 രൂപയും. (ദൂരം, പുതിയ നിരക്ക്, വർധന, ഉദാഹരണം) ∙0 – 500 കിലോമീറ്റർ: 375 രൂപ (100 രൂപ) (ഉദാ: കൊച്ചി–ബെംഗളൂരു: 342 കിലോമീറ്റർ) ∙501 – 1,000 കിലോമീറ്റർ: 600 രൂപ (200 രൂപ)


Fashion ⏭️

Back to top button