NEWS

ആരോഗ്യവകുപ്പിൽ പോര് കനക്കുന്നു; ശർമിളയെ മാറ്റണമെന്ന് മന്ത്രി മുരളീധരൻ: ‘35 ഫയലുകൾ പിടിച്ചുവച്ചു’


തിരുവനന്തപുരം ∙ മരുന്നുക്ഷാമം, ചികിത്സാപ്പിഴവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമാകുന്നതിനിടെ ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥരും മന്ത്രി കെ.മുരളീധരനും രണ്ടു തട്ടിൽ. താൻ ഉദ്ദേശിക്കുന്ന തരത്തിൽ ഉന്നതതലത്തിൽനിന്നു പ്രതികരണമുണ്ടാകാത്തതിൽ കടുത്ത അതൃപ്തിയിലാണ് മന്ത്രി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ഇതോടെ തലപ്പത്ത് അഴിച്ചുപണി ഉറപ്പായി. താൻ നടപടിക്കു നിർദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി പിടിച്ചുവച്ചിരിക്കുകയാണെന്നാണ് മന്ത്രിയുടെ പരാതി. നയപരമായ കാര്യങ്ങളിൽ മന്ത്രിയെന്ന നിലയിൽ തീരുമാനമെടുത്ത് അറിയിച്ചിട്ടും തുടർനടപടി ഉണ്ടാകുന്നില്ല.വകുപ്പിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്നില്ലെന്നും മുഖ്യമന്ത്രിയെ മന്ത്രി അറിയിച്ചു. മരുന്നുക്ഷാമം ശരിയായ രീതിയിൽ നേരിടുന്നതിൽ ഉന്നത ഉദ്യോഗസ്ഥതലത്തിൽ ഏകോപനമില്ലായ്മയുണ്ടെന്നും മന്ത്രിക്കു പരാതിയുണ്ട്. രണ്ടാം മെഡിക്കൽ കോളജ്, നഴ്‌സിങ് കോളജ് ഹോസ്റ്റൽ നിർമാണം എന്നിവയ്ക്കു മാസ്റ്റർ പ്ലാൻ തയാറാക്കാൻ വിവിധ സ്ഥാപനങ്ങൾ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നിട്ടും അനുമതി വൈകുന്നു.


Fashion ⏭️

Back to top button