ജിയോയുടെ മൂന്നു വർഷത്തെ പ്ലാൻ: ഒറ്റ റീചാർജിൽ ദിവസവും രണ്ടര ജിബി ഡാറ്റ

കൊച്ചി: തുടർച്ചയായി മൂന്ന് വർഷത്തേക്ക് തടസ്സങ്ങളില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്ന അത്യാകർഷകമായ പുതിയ റീചാർജ് പ്ലാനുമായി റിലയൻസ് ജിയോ രംഗത്തെത്തിയിരിക്കുന്നു. 10,000 രൂപ നിരക്കിലുള്ള ഈ പ്ലാൻ ഒറ്റത്തവണ റീചാർജിലൂടെ 36 മാസത്തെ സേവനങ്ങൾ ഉറപ്പുനൽകുന്നു. ഇന്നുമുതൽ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങും. പ്രതിദിനം 2.5 ജി.ബി അതിവേഗ ഇന്റർനെറ്റ് സൗകര്യം, പരിധിയില്ലാത്ത 5ജി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, ഒപ്പം ദിവസവും 100 എസ്.എം.എസ് എന്നിവയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണങ്ങൾ. ഓരോ വർഷവും റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടില്ലാതെ, മൂന്ന് വർഷക്കാലം ഒരേ നിരക്കിൽ തന്നെ തടസ്സരഹിതമായ കണക്ടിവിറ്റി ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
കൂടാതെ, ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ പ്ലസ് ഹോളിവുഡ് സബ്സ്ക്രിപ്ഷൻ, 12 മാസത്തെ കാലാവധിയുള്ള ക്യാൻവ പ്രോ ലൈറ്റ് അംഗത്വം, 50 ജി.ബി ജിയോ എ.ഐ ക്ലൗഡ് സ്റ്റോറേജ് സൗകര്യം എന്നിവയും ഈ പ്ലാനിനൊപ്പം ലഭ്യമാണ്. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൈജിയോ ആപ്പ്, ജിയോ സ്റ്റോറുകൾ, കൂടാതെ അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഈ പ്ലാൻ സജീവമാക്കാം.
ആകർഷണങ്ങൾ
പ്ലാൻ നിരക്ക്: ₹10,000
കാലാവധി: 3 വർഷം
പ്രതിദിന ഡാറ്റ: 2.5 ജി.ബി
എസ്.എം.എസ്: 100 പ്രതിദിനം
ക്ലൗഡ് സംഭരണം: 50 ജി.ബി
ക്യാൻവ പ്രോ ലൈറ്റ്: 12 മാസം




