NEWS
സംസ്ഥാനത്തെ 30,682 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: വോട്ടർപ്പട്ടികയിൽ വരുത്തിയ പുതിയ ഭേദഗതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പോളിംഗ് ബൂത്തുകൾ പുനർനിർണയിച്ചു. നിലവിൽ ഉണ്ടായിരുന്ന 30,471 പോളിംഗ് സ്റ്റേഷനുകൾക്ക് പുറമെ 211 എണ്ണം കൂടി അധികമായി അനുവദിച്ചതോടെ ആകെ ബൂത്തുകളുടെ എണ്ണം 30,682 ആയി ഉയർന്നു. വോട്ടർമാരുടെ എണ്ണത്തിലെ വർധനവ്, ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, കെട്ടിടങ്ങളുടെ ലഭ്യത, വോട്ടർമാർക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യങ്ങൾ, അതത് പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ കൃത്യമായി വിലയിരുത്തിയാണ് ഈ മാറ്റങ്ങൾ വരുത്തിയത്. ഈ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.




