NEWS
അനുജനെ ട്യൂഷനയച്ച് മടങ്ങവെ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

തൃശൂർ∙ സ്കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഒല്ലൂക്കര ബ്രഹ്മകുളം സ്വദേശി ഏയ്ഞ്ചൽ (20) ആണ് മരിച്ചത്. വീടിനു തൊട്ടടുത്തുവെച്ചാണ് യുവതിയുടെ ജീവൻ കവർന്ന അപകടം സംഭവിച്ചത്.
സഹോദരനെ മണ്ണുത്തിയിൽ ട്യൂഷൻ ക്ലാസ്സിലാക്കി തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ഏയ്ഞ്ചൽ. ഈ സമയം മണ്ണുത്തി ഭാഗത്തുനിന്നും തൃശൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ നിയന്ത്രണം വിട്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഏയ്ഞ്ചൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി.




