NEWS
മൻമോഹൻ സിങ് കാലഘട്ടം കൂടുതൽ ജനാധിപത്യപരം: വിമർശനം ഉന്നയിച്ച് ദിപ്കെ

കൊച്ചി ∙ നരേന്ദ്ര മോദിയുടെ ഭരണകാലത്തേക്കാൾ ജനാധിപത്യപരമായ അന്തരീക്ഷമായിരുന്നു മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയിലുണ്ടായിരുന്നതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജിത് ദിപ്കെ അഭിപ്രായപ്പെട്ടു. അന്നത്തെ ഭരണകൂടം എല്ലാ അർത്ഥത്തിലും കുറ്റമറ്റതായിരുന്നു എന്ന് താൻ കരുതുന്നില്ലെങ്കിലും, ജനാധിപത്യമൂല്യങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെട്ടിരുന്നത് ആ കാലഘട്ടത്തിലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാലത്ത് രാജ്യത്തിന്റെ തലവനെതിരെ വിമർശനങ്ങൾ ഉന്നയിക്കാൻ പൗരന്മാർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും ദിപ്കെ ചൂണ്ടിക്കാട്ടി. കൊച്ചി രാജേന്ദ്ര മൈതാനത്ത് നടന്ന ‘ജന്തർമന്തർ @ കൊച്ചി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.




