NEWS

പാർക്കിങ് തർക്കം: അയൽവാസിയുടെ 15 റൗണ്ട് വെടിവെപ്പിൽ ഐടി കമ്പനി മേധാവിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി∙ ഫരീദാബാദിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഐടി മേഖലയിലെ പ്രമുഖനായ പരംജിത് ധൻകറാണ് അയൽവാസിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോഹൻ ശർമ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അക്രമത്തിനിടെ മോഹൻ ശർമ 15 തവണയാണ് വെടിയുതിർത്തത്. ഇതിൽ ഒൻപത് വെടിയുണ്ടകളും പരംജിത്തിന്റെ ശരീരത്തിൽ തുളച്ചുകയറി. ടെക് മഹിന്ദ്രയുടെ ഏഷ്യ-പസിഫിക് വിഭാഗം മുൻ റീജനൽ ബിസിനസ് മേധാവിയായിരുന്നു കൊല്ലപ്പെട്ട പരംജിത്തെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പരംജിത്തും കുടുംബവും താമസിച്ചിരുന്നത്. രണ്ടാം നിലയിൽ താമസിക്കുന്ന മോഹൻ ശർമയുമായി പാർക്കിങ് സ്ഥലത്തെച്ചൊല്ലി കുറച്ചുദിവസങ്ങളായി ഇവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Fashion ⏭️

Back to top button