SPORTS

സേവാഗിനെ ഓർമ്മിപ്പിച്ച് ആര്യവീറിന്റെ തകർപ്പൻ ബാറ്റിംഗ്: ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

മസ്കത്ത്∙ അണ്ടർ 19 ഏഷ്യാകപ്പിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ ടൂർണമെന്റിന് തുടക്കമിട്ടു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗിന്റെ മികവാർന്ന ബാറ്റിംഗ് കരുത്തിൽ നേപ്പാളിനെ പത്തു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 42.3 ഓവറിൽ വെറും 128 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടിയായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ, 19.1 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയലക്ഷ്യം മറികടന്നു.

നേപ്പാൾ നിരയിൽ ദർഷ് സോനാർ (93 പന്തിൽ 43), ആശിഷ് ലുഹാർ (45 പന്തിൽ 29), നീരജ് കുമാർ യാദവ് (48 പന്തിൽ 20) എന്നിവർ മാത്രമാണ് കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയത്. ടീമിലെ ഏഴു താരങ്ങൾക്കും രണ്ടക്കം തികയ്ക്കാനായില്ല. പത്തോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകൾ പിഴുത പേസ് ബൗളർ ഇഷാൻ സൂദാണ് മാൻ ഓഫ് ദി മാച്ച്. അർജുൻ രാജ്പുത് മൂന്നും, യഷ്‍വീർ ഗൗഡ് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ ബൗളിംഗിന് കരുത്തേകി. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Auto ⏭️

Back to top button