ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ സ്ഥാനം ഒഴിയുന്നു; പാർട്ടിക്ക് കത്ത് നൽകി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഭരണസാരഥ്യം വഹിച്ചിരുന്ന മുൻ മേയർ ആര്യ രാജേന്ദ്രൻ തന്റെ പ്രവർത്തന മണ്ഡലം മാറാനൊരുങ്ങുന്നു. തിരുവനന്തപുരത്തിന് പകരം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് അനുമതി തേടിക്കൊണ്ട് ആര്യ സിപിഎം ജില്ലാ കമ്മിറ്റിക്ക് ഔദ്യോഗികമായി കത്ത് നൽകി. ഈ അപേക്ഷ ജില്ലാ കമ്മിറ്റി തുടർനടപടികൾക്കായി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആര്യയുടെ ആവശ്യം ചർച്ച ചെയ്തത്. തികച്ചും വ്യക്തിപരമായ കാരണങ്ങൾ നിരത്തിയാണ് താരം നേതൃത്വത്തിന് അപേക്ഷ സമർപ്പിച്ചത്. മുൻ എംഎൽഎ സച്ചിൻ ദേവിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആര്യ എത്തിയത്. സച്ചിൻ ദേവിന്റെ നാട് കോഴിക്കോടായതിനാൽ, ഭാവിയിലെ പൊതുപ്രവർത്തനം കോഴിക്കോട്ടേക്ക് മാറ്റിയേക്കുമെന്ന് നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ സൂചനകൾ ഉണ്ടായിരുന്നു.
ഇതിനോടകം തന്നെ കോഴിക്കോട് നഗരത്തിൽ ഇരുവരും പുതിയ വീട് കണ്ടെത്തി താമസം മാറിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.




