NEWS
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: പതിനേഴുകാരൻ കസ്റ്റഡിയിൽ

ആര്യനാട്∙ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ പതിനേഴുകാരനായ ഐടിഐ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യനാട് സ്വദേശിയായ യുവാവിനെതിരെയാണ് നടപടി. പെൺകുട്ടിയുടെ ബന്ധുവായ യുവാവ് ഇക്കഴിഞ്ഞ നാളുകളിൽ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏഴു മാസം ഗർഭിണിയായ പെൺകുട്ടിയെ ബന്ധുക്കൾ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ഡോക്ടർമാർ വിവരം ഉടൻതന്നെ പൊലീസിന് കൈമാറുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടിയ ശേഷം ജുവനൈൽ കോടതിയിൽ ഹാജരാക്കി.




