ഒറ്റക്കൊമ്പൻ ടീമിന്റെ പിറന്നാൾ ആശംസകൾ അഭിനയ്ക്ക്

നവാഗത സംവിധായകനായ മാത്യൂസ് തോമസ് ഒരുക്കുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി എത്തുന്ന അഭിനയയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഈ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ‘അന്ന’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അഭിനയ അവതരിപ്പിക്കുന്നത്. ജോജു ജോർജ് ചിത്രം ‘പണി’യ്ക്ക് ശേഷം അഭിനയ അഭിനയിക്കുന്ന പ്രധാന പ്രോജക്റ്റാണിത്.
ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ് എന്നിവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ ഒരുക്കുന്നത്. ഷാജികുമാർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് തമനാണ്. ഷഫീഖ് വി. ബി എഡിറ്റിംഗും വയലാർ ശരത്ചന്ദ്ര വർമ്മ ഗാനരചനയും നിർവഹിക്കുന്നു. കലാസംവിധാനം ഗോകുൽ ദാസ് ആണ്. കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ എന്നിവർ ചേർന്ന് ആക്ഷൻ രംഗങ്ങൾ ഒരുക്കുമ്പോൾ, നൃത്തസംവിധാനം സാൻഡിയും സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണനും നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്. വാഴൂർ ജോസ്, ശബരി എന്നിവരാണ് പി.ആർ.ഒ.




