CINEMA

ശ്രുതി ഹാസന്റെ കണ്ണുകളിലെ ഭാവതീവ്രത

ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യുടെ പ്രീ-റിലീസ് ചടങ്ങുകൾക്ക് 13-ാം തീയതി കൊച്ചി വേദിയാകും. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടി ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന ‘രോഹിണി’ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാഗതിയിൽ നിർണ്ണായകമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന കരുത്തുറ്റ ഒരു വേഷത്തിലാണ് നടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഈ മാസം 13-ന് വൈകിട്ട് ആറ് മണിക്ക് കൊച്ചി ഫോറം മാളിൽ വെച്ചാണ് ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റ് നടക്കുക. പരിപാടിയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള താരങ്ങളും സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുക്കും. സാത്വിക വീരവല്ലി നായികയായി എത്തുന്ന ചിത്രത്തിൽ റൂഹാനി, മുരളി ശർമ്മ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മാണം നിർവ്വഹിക്കുന്നത്. സുജിത് സാരംഗാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജി. വി. പ്രകാശ് കുമാർ സംഗീതം നൽകുന്ന ചിത്രം നവംബർ 20-ന് തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. പി.ആർ.ഒ – ശബരി.

Business ⏭️

Back to top button