FASHION

ശർക്കര ഉപയോഗിച്ച് മുഖത്തെ കരിവാളിപ്പ് നീക്കാം; തിളക്കമാർന്ന ചർമ്മത്തിന് ഈ വിദ്യ പരീക്ഷിക്കൂ

പ്രതീകാത്മക ചിത്രം

ഓടിനടന്നുള്ള ജീവിതത്തിനിടയിൽ ചർമ്മത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ പലർക്കും സാധിക്കാറില്ല. ഇതുമൂലം മുഖത്ത് കരിവാളിപ്പും നിറം മങ്ങലും അനുഭവപ്പെടുന്നത് സ്വാഭാവികമായും ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വിപണിയിൽ ലഭിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ പലപ്പോഴും ഇത്തരം രാസവസ്തുക്കൾ ചർമ്മത്തിന് ദോഷകരമായ പാർശ്വഫലങ്ങൾ വരുത്തിവെക്കാറുണ്ട്. പലവഴികൾ പയറ്റിയിട്ടും ഫലമൊന്നും ലഭിച്ചില്ലെന്ന് കരുതി വിഷമിക്കേണ്ടതില്ല. അടുക്കളയിലുള്ള ശർക്കര ഉപയോഗിച്ച് വെറും ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്ന അത്ഭുതകരമായൊരു ഫേസ്‌പാക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

തയ്യാറാക്കുന്നവിധം

ഈ ഫേസ്‌പാക്ക് നിർമ്മിക്കുന്നതിനായി ആദ്യം ഏകദേശം ഒരു കൈപ്പിടി അളവിൽ കറുത്ത ശർക്കര എടുക്കുക. ഇത് നന്നായി പൊടിച്ചെടുക്കണം. ശേഷം ഒരു പാത്രത്തിലേക്ക് നാല് ടേബിൾ സ്പൂൺ പാൽ ഒഴിച്ച്, അതിലേക്ക് പൊടിച്ചുവെച്ച ശർക്കര ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുരു നീക്കം ചെയ്ത മൂന്ന് ഈത്തപ്പഴം കൂടി ചേർക്കാവുന്നതാണ്. ഈത്തപ്പഴവും ശർക്കരയും പച്ചപ്പാലിൽ കിടന്ന് പൂർണ്ണമായും കുതിരുന്നത് വരെ കാത്തിരിക്കുക. നന്നായി കുതിർന്ന ശേഷം മിക്സിയുടെ ചെറിയ ജാറിലിട്ട് നല്ല മിനുസമുള്ള പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇപ്പോൾ ഗുണമേന്മയുള്ള ശർക്കര ഫേസ്‌പാക്ക് ഉപയോഗത്തിനായി തയ്യാറായിക്കഴിഞ്ഞു.

ഉപയോഗിക്കേണ്ടവിധം

മുഖവും കഴുത്തും നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒപ്പിയെടുക്കുക. ശേഷം തയ്യാറാക്കിവെച്ച മിശ്രിതം മുഖത്തും കഴുത്തിലും എല്ലായിടത്തും എത്തുന്ന രീതിയിൽ പുരട്ടുക. ഏകദേശം 20 മിനിറ്റിനുശേഷം ഇത് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടുദിവസം ക്രമമായി ഈ രീതി പിന്തുടരുകയാണെങ്കിൽ ചർമ്മത്തിലെ കരിവാളിപ്പും കറുത്ത പാടുകളും നീങ്ങി മുഖം പ്രസന്നവും തിളക്കമുള്ളതുമായി മാറും.

Health ⏭️

Back to top button