മുഖകാന്തി വർദ്ധിപ്പിക്കാൻ ശർക്കര: തിളങ്ങുന്ന ചർമ്മത്തിനായി ഈ വിദ്യ പരീക്ഷിക്കൂ

പ്രതീകാത്മക ചിത്രം
ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ പലർക്കും സ്വന്തം ചർമ്മത്തിന്റെ കാര്യങ്ങൾ നോക്കാൻ പോലും നേരമില്ലാതാകുന്നു. മുഖത്തെ അമിതമായ കരിവാളിപ്പും നിറം മങ്ങുന്ന അവസ്ഥയും പലരെയും മാനസികമായി അലട്ടുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ വിപണിയിൽ ലഭ്യമായ പലതരം സൗന്ദര്യവർദ്ധക വസ്തുക്കൾ പരീക്ഷിക്കാറുണ്ടെങ്കിലും, അവ പലപ്പോഴും ഗുണത്തേക്കാളേറെ ചർമ്മത്തിന് ദോഷമാണ് വരുത്താറുള്ളത്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ മനംമടുത്ത് പിന്മാറാൻ വരട്ടെ. നമ്മുടെ അടുക്കളയിൽ സുലഭമായ ശർക്കര ഉപയോഗിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഫേസ്പാക്കിനെക്കുറിച്ചാണ് താഴെ പറയുന്നത്.
ആവശ്യമായ സാധനങ്ങൾ
കറുത്ത ശർക്കര
ഈത്തപ്പഴം
പാൽ
തയ്യാറാക്കുന്നവിധം
ഈ ഫേസ്പാക്ക് നിർമ്മിക്കാനായി ഒരു പിടി കറുത്ത ശർക്കര എടുത്ത് ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ പാൽ എടുത്ത ശേഷം, അതിലേക്ക് പൊടിച്ചുവെച്ച ശർക്കര ചേർത്ത് നന്നായി യോജിപ്പിക്കണം. കൂടെ കുരു നീക്കം ചെയ്ത മൂന്ന് ഈത്തപ്പഴം കൂടി ഇതിലേക്ക് ചേർക്കാവുന്നതാണ്. ശർക്കരയും ഈത്തപ്പഴവും പാലിൽ നന്നായി കുതിർന്നു വരുന്നത് വരെ കാത്തിരിക്കുക. നന്നായി കുതിർന്ന മിശ്രിതം ഒരു മിക്സിയുടെ ജാറിലാക്കി ആവശ്യത്തിന് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇപ്പോൾ ഫലപ്രദമായ ശർക്കര ഫേസ്പാക്ക് ഉപയോഗത്തിനായി തയ്യാറായിക്കഴിഞ്ഞു.
ഉപയോഗിക്കേണ്ടവിധം
ആദ്യം മുഖവും കഴുത്തും ശുദ്ധജലത്തിൽ കഴുകി ഈർപ്പമില്ലാതെ തുടച്ചു വൃത്തിയാക്കുക. തുടർന്ന് തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് മുഖത്തും കഴുത്തിലും എല്ലാ ഭാഗത്തും നന്നായി പുരട്ടുക. ഏകദേശം ഇരുപത് മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടുതവണ ഈ രീതി പിന്തുടരുകയാണെങ്കിൽ മുഖത്തെ കരിവാളിപ്പും പാടുകളും അകന്നുചെന്ന് ചർമ്മത്തിന് തിളക്കം ലഭിക്കുന്നത് കാണാം.




