FASHION

നനഞ്ഞ മുടി ചീകുക, ഈർപ്പമുള്ള മുടിയോടെ ഉറങ്ങുക, തലമുടിയെ കുഴപ്പിക്കുന്ന ശീലങ്ങൾ…


സോഷ്യൽ മീഡിയയിൽ പലതരം ഹെയർ കെയർ (hair care) ട്രെൻഡുകൾ ദിനംപ്രതി കാണാറുണ്ട്. കട്ടി കൂട്ടാനും മുടികൊഴിച്ചിൽ മാറ്റാനും സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഈ ശീലങ്ങളിൽ ഏതൊക്കെയാണ് യഥാർത്ഥത്തിൽ ഫലപ്രദം? ആലിയ ഭട്ട്, കത്രീന കൈഫ്, നീത അംബാനി എന്നിവരുടെ ഹെയർ സ്റ്റൈലിസ്റ്റായ അമിത് താക്കൂർ ഇത്തരം ശീലങ്ങളെ വിലയിരുത്തുന്ന (Rating) വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ശീലങ്ങളേതൊക്കെയെന്ന് നോക്കാം.ഈർപ്പമുള്ള മുടിയോടെ ഉറങ്ങുക (റേറ്റിങ്: 1 / 10)രാത്രി കുളികഴിഞ്ഞ് മുടി പൂർണ്ണമായി ഉണങ്ങാതെ ഉറങ്ങാൻ കിടക്കുന്നത് ഒട്ടും നല്ല ശീലമല്ലെന്ന് അമിത് പറയുന്നു. ഈർപ്പമുള്ള തലയോട്ടിയിൽ ബാക്ടീരിയകളും ഫംഗസുകളും വേഗത്തിൽ പെരുകാനും ഇത് താരൻ, ചൊറിച്ചിൽ എന്നിവ ഉണ്ടാക്കാനും കാരണമാകുന്നു. ആരോഗ്യകരമല്ലാത്ത തലയോട്ടി മുടികൊഴിച്ചിലും മുടിയുടെ സാന്ദ്രത കുറയുന്നതിനും വഴിവെക്കും.ഡബിൾ ഷാംപൂയിങ് (9 / 10)തലമുടിയിൽ എണ്ണ തേച്ചിട്ടുണ്ടെങ്കിലോ, അഴുക്കും വിയർപ്പും തലയോട്ടിയിൽ അമിതമായി അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിലോ രണ്ട് തവണ ഷാംപൂ ചെയ്യുന്നത് (Double Shampooing) വളരെ നല്ലതാണ്. തലയോട്ടി പൂർണ്ണമായി വൃത്തിയാക്കാൻ ഇത് സഹായിക്കും. എന്നാൽ ഇത് സ്ഥിരമായി അമിത അളവിൽ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.നനഞ്ഞ മുടി ചീകുന്നത് (0 / 10)


Life Style ⏭️

Back to top button