NEWS

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്ക് ചാർട്ടേഡ് വിമാനം

മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി.സതീശൻ മലപ്പുറത്തേക്ക് പോയത് ചാർട്ടേഡ് വിമാനത്തിൽ. പിന്നാലെ ഇതിന്റെ ചെലവ് വഹിച്ചത് ആരാണെന്നതിനെച്ചൊല്ലി വിവാദമുയർന്നു. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച ചാർട്ടേഡ് വിമാനത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മുഖ്യമന്ത്രി കരിപ്പൂരിലേക്ക് പോയത്. വൈകിട്ട് ആറരയോടെ തിരിച്ചെത്തി. കരിപ്പൂരിലേക്കു പോകാൻ യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read News ⏭️

Back to top button