NEWS

കുടുംബ പ്രശ്നം; ഭർത്താവ് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി


കൊടുവായൂർ∙ പിട്ടുപ്പീടികയിൽ ഭാര്യയെ ഭർത്താവു കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. എത്തന്നൂർ പിട്ടുപ്പീടിക തെക്കേവീട്ടിൽ മണികണ്ഠന്റെ ഭാര്യ അനുപ്രിയ(31) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്കു താമസിക്കുന്ന പിട്ടുപ്പീടികയിലെ താമസ സ്ഥലത്തു വച്ച് ഉച്ചയ്ക്കു ശേഷമാണ് സംഭവം. സംഭവത്തിൽ മണികണ്ഠനെ പുതനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കു രൂക്ഷമായതിനെ തുടർന്നു മണികണ്ഠൻ ഷാൾ ഉപയോഗിച്ചു അനുപ്രിയയുടെ കഴുത്തിൽ മുറുക്കിയതാണു മരണകാരണമെന്നു പ്രാഥമിക നിഗമനം. സംഭവം നടന്നതിനു ശേഷം പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചതായി പറയുന്നു. ബന്ധുക്കൾ എത്തി അനുപ്രിയയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറ്റൂർ അഞ്ചാംമൈൽ കിഴക്കെ കുപ്പയ്യൻ  ചള്ളയിൽ അപ്പുക്കുട്ടന്റെയും ഓമനയുടെയും മകളാണ് അനുപ്രിയ.


Fashion ⏭️

Back to top button