മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം; റാഗിംഗ് കറുത്ത ഷൂസ് ധരിച്ചതിന്റെ പേരിൽ

പ്രതീകാത്മക ചിത്രം
മംഗളൂരു: കറുത്ത നിറത്തിലുള്ള ഷൂസ് ധരിച്ചതിന്റെ പേരിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലെ രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനമേറ്റത്.
ഗുജ്ജാരകെരേയിലുള്ള ചായക്കടയ്‌ക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്. ഇരുവരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളികളായ സീനിയർ വിദ്യാർത്ഥികളാണ് ഇവരെ മർദിച്ചതെന്നാണ് വിവരം. പരാതിയിൽ പാണ്ഡേശ്വർ പൊലീസ് കേസെടുത്തു. ലോജിസ്‌റ്റിക്‌സ് വിഭാഗത്തിലെ ആറ് രണ്ടാം വർഷ വിദ്യാർത്ഥികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ആശുപത്രിയിൽ എത്തിയ പൊലീസ് മർദനമേറ്റ വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.
English Summary
Two Malayali first-year students at Srinivas College, Mangaluru, Adarsh and Jasin Khader, were brutally assaulted by senior students for wearing black shoes. The victims were hospitalized following the incident near a teashop. Pandeshwar police registered a case against six second-year logistics students based on a complaint and took statements from the injured.
RELATED TOPICS: MANGALORE RAGGING, MALAYALI STUDENTS ATTACK, KARNATAKA COLLEGE RAGGING, BLACK SHOES RAGGING, MANGALORE STUDENT NEWS
Read News ⏭️


