NEWS
ചൂര സൂപ്പറാ, പേടിക്കേണ്ട; കേരളത്തിൽ എവിടെയും ചൂരയിൽ വിരയെ കണ്ടെത്തിയിട്ടില്ല: പ്രചാരണം തള്ളി സിഎംഎഫ്ആർഐ

കോഴിക്കോട് ∙ കേരളത്തിലെ ചൂര മീനിൽ ‘വിര’ ഇല്ല. സമൂഹമാധ്യമങ്ങളിലെ പ്രചാരണം കണ്ടു ചൂര വാങ്ങി കഴിക്കാതിരിക്കേണ്ട. കേരളത്തിൽ നടത്തിയ പരിശോധനയിൽ എവിടെയും ചൂരയിൽ വിര കണ്ടെത്തിയിട്ടില്ലെന്നു കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) വ്യക്തമാക്കി. ചൂര മീനിൽ അടിമുടി വിരകൾ കണ്ടെത്തിയെന്നു കഴിഞ്ഞ ഏതാനും ദിവസമായി പ്രചാരണമുണ്ടായിരുന്നു. തെക്കൻ ബ്രസീലിലെ ഏതോ തീരത്ത് 53 ചൂരകളിലാണു ‘വിര’ കണ്ടത് എന്നു പറയുന്നുണ്ടെങ്കിലും അതു തിരിച്ചടിയായതു കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കാണ്.കേരളത്തിലെ ഫിഷ് ലാൻഡിങ് സെന്ററുകളിൽ നിന്നും വിപണിയിൽ നിന്നും ശേഖരിച്ച സാംപിളുകളിൽ സിഎംഎഫ്ആർഐ പഠനം നടത്തിയതിൽ മീനുകളിൽ ഒരു വിരയെയും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രോട്ടീൻ സ്രോതസ്സുകളിൽ ഏറ്റവും മികച്ച ഒന്നായ ചൂരയിൽ ഒമേഗ 3 പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കും.
Fashion ⏭️




