AUTO
ജൻ വിശ്വാസ് നിയമം 2026: വാഹന ഉടമകൾ അറിയേണ്ടതെല്ലാം, പിഴ മുതൽ ലൈസൻസ് വരെ മാറുന്നു

ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും ജനസൗഹൃദപരമായും ഇന്ത്യയിലെ നിയമവ്യവസ്ഥയെ മാറ്റുന്നത് ലക്ഷ്യമാക്കിയാണ് ജൻ വിശ്വാസ് ആക്ട് മൂന്നു വർഷം മുൻപ് അവതരിപ്പിച്ചത്. കൂടുതൽ ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ട് 2026 ആക്ട് പ്രാഭല്യത്തിലായി.ഇന്ത്യയെ ഏറ്റവും നിക്ഷേപ സൗഹൃദ രാജ്യമാക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 2023 ൽ 42 കേന്ദ്ര നിയമങ്ങളിലാണ് ഭേദഗതി കൊണ്ടുവന്നത്. 2026 ൽ 79 നിയമങ്ങളിലായി 784 വകുപ്പുകളിൽ ഭേദഗതികളാണ് ബില്ലിൽ ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. ബില്ലിൽ ആദ്യം നിർദേശിച്ചിരുന്നതു കൂടാതെ മോട്ടർ വാഹന നിയമത്തിൽ മാത്രം ഇരുപതോളം വ്യവസ്ഥകൾ കൂടി പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്.ഈ നിയമഭേദഗതികളെല്ലാം തന്നെ കേന്ദ്ര സർക്കാർ 2026 ഏപ്രിൽ 8 ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇതിന് ആവശ്യമായ ചട്ടങ്ങളും രൂപീകരിക്കേണ്ടതിനാൽ പ്രാബല്യത്തിൽ വരുന്ന തീയതി വ്യത്യസ്തമാകാം. എന്തെങ്കിലും തരത്തിലുള്ള നിയമതടസ്സങ്ങൾ ഉണ്ടെങ്കിൽ അത് രണ്ടു വർഷത്തിനകം തീർപ്പാക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.മോട്ടർ വാഹന നിയമം- എന്താണ് പ്രധാന മാറ്റങ്ങൾ?2023 ലെ നിയമഭേദഗതിയിൽ തന്നെ പെർമിറ്റുമായി ബന്ധപ്പെട്ടും ലൈസൻസ് സസ്പെൻഷന് ശേഷമുള്ള സോഷ്യൽ സർവീസ് നിബന്ധന ഒഴിവാക്കിയിരുന്നു. 2026 ലെ ഭേദഗതിയിൽ മോട്ടർ വാഹന ഭേദഗതിയിൽ ജൻ വിശ്വാസ് നിയമപ്രകാരം ഉദ്ദേശിക്കുന്നത് കുറ്റത്തിന്റെ ഗൗരവം കുറയ്ക്കുകയല്ല, മറിച്ച് നടപ്പാക്കൽ കൂടുതൽ പ്രായോഗികമാക്കുകയാണ്.
Sports ⏭️


