NEWS

കലിഫോർണിയ ഇരട്ടക്കൊല: സൈബർ കഥകളിൽ വിശ്വസിക്കരുതെന്ന് അഭിഭാഷകൻ


കലിഫോർണിയ ∙ യുഎസിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട കേസിൽ തെളിവുകൾ പൂർണമായി പരിശോധിക്കാതെ പ്രതികരിക്കാനില്ലെന്ന്, പ്രതിയാക്കപ്പെട്ട അനിലാ ബേബിയുടെ അഭിഭാഷകൻ അഡ്വ. ഷോൺ എം. ജോർജ്. കേസിന്റെ പൂർണ വിവരങ്ങളും പ്രോസിക്യൂഷന്റെ കൈവശമുള്ള തെളിവുകളും ഡിസ്ട്രിക്ട് അറ്റോർണി ഓഫിസിൽനിന്നു കൈപ്പറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രേഖകളും പൊലീസ് റിപ്പോർട്ടുകളും ലഭിച്ച ശേഷം അവ വിശദമായി പരിശോധിക്കാൻ സമയം ആവശ്യമാണ്. അങ്ങേയറ്റം സങ്കടകരമായ ഒരു ദുരന്തമാണു നടന്നത്. രണ്ടു ജീവനുകൾ നഷ്ടപ്പെടുകയും മൂന്നു കുടുംബങ്ങൾ തീരാദുഃഖത്തിലാവുകയും ചെയ്തു. ഈ സംഭവത്തിൽ അനാവശ്യ ഊഹാപോഹങ്ങൾ ചമയ്ക്കരുത്. ഇത്തരം സന്ദർഭങ്ങളിൽ പൊതുസമൂഹത്തിൽ പല ചോദ്യങ്ങളും ഉയർന്നുവരുന്നതും ആളുകൾ സ്വന്തം യുക്തിക്കനുസരിച്ച് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതും സ്വാഭാവികമാണ്.


Fashion ⏭️

Back to top button