FASHION
മൃദുലവും തിളക്കവുമാർന്ന മുടിക്ക് ചൈനീസ് ഹെയർ വാഷിങ് ടെക്‌നിക്ക്

ആദ്യം ഷാംപൂ തേയ്ക്കണം, ശേഷം മുടി കഴുകി, കണ്ടീഷണർ പുരട്ടി വീണ്ടും നന്നായി കഴുകണം… മുടി കഴുകുന്നത് ഇത്രയേയുള്ളൂ എന്നാണ് നമ്മളിൽ പലരും കരുതുന്നത്. എന്നാൽ മുടിയും തലയോട്ടിയും വൃത്തിയാക്കുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മുടിയുടെ ആരോഗ്യത്തിലും രൂപത്തിലുംവരെ വ്യത്യാസമുണ്ടാക്കാൻ സാധിക്കും. അത്തരത്തിലൊരു രീതിയാണ് ചൈനീസ് ഹെയർ വാഷിങ് ടെക്‌നിക്ക്.ചൈനീസ് സൗന്ദര്യസംസ്‌കാരത്തിൽ മുടിക്ക് ഏറെ പ്രാധാന്യമുണ്ട്. പരമ്പരാഗതമായി മുടി കുടുംബത്തിന്റെ പൈതൃകത്തിന്റെ ഭാഗമായും ഭാഗ്യവുമായാണ് അവർ കണക്കാക്കുന്നത്. ചൈനീസ് പുതുവർഷ ദിനങ്ങളിൽ മുടി കഴുകുന്നത് ഒഴിവാക്കുന്ന പാരമ്പര്യംപോലും അവർക്കുണ്ട്. ‘ഭാഗ്യം കഴുകിക്കളയാതിരിക്കാൻ’ എന്ന വിശ്വാസമാണ് ഇതിനുപിന്നിൽ. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചൈനീസ് ഹെഡ് സ്പാ രീതികൾ ശ്രദ്ധ നേടിയത്. അക്യുപ്രഷർ മസാജ്, ഹെർബൽ ട്രീറ്റ്‌മെന്റുകൾ, ആവി ചികിത്സ, വെള്ളച്ചാട്ടത്തിന് സമാനമായ ‘വാട്ടർ ഹാലോ’ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. തലയോട്ടി വൃത്തിയാക്കുന്നതിനൊപ്പം വിശ്രമവും മുടിയുടെ പരിചരണവുമാണ് ഈ രീതിയുടെ ലക്ഷ്യം. ഇനി മുടി കഴുകുമ്പോൾ ഈ ആറ് ഘട്ടങ്ങൾകൂടി ഒന്നു പരീക്ഷിച്ചുനോക്കൂ…1. ഡ്രൈ ബ്രഷിങ്: മുടി കഴുകുന്നതിന് മുമ്പുള്ള തയ്യാറെടുപ്പ് പ്രധാനമാണ്. മൃദുവായ ബ്രിസിലുകളുള്ള ബ്രഷ് ഉപയോഗിച്ച് തലയോട്ടി പതുക്കെ ബ്രഷ് ചെയ്യാം. തലയോട്ടിയിൽ അടിഞ്ഞുകൂടിയ മൃതകോശങ്ങൾ, താരൻ, ഹെയർ പ്രോഡക്ടുകളുടെ അവശിഷ്ടങ്ങൾ തുടങ്ങിയവ നീക്കം ചെയ്യാൻ ഇത് സഹായിക്കും.മുടി നനയ്ക്കുന്നതിന് മുമ്പ് ചീകുന്നത് കുരുക്കുകൾ അഴിയാനും സഹായിക്കും. നനഞ്ഞ മുടിയാണ് പൊട്ടിപ്പോകാൻ കൂടുതൽ സാധ്യതയുള്ളത്. അതിനാൽ ആദ്യം തന്നെ കുരുക്കുകൾ അഴിച്ചെടുക്കുന്നത് നല്ലതാണ്. എന്നാൽ ബ്രഷ് ചെയ്യുമ്പോൾ അമിതമായി സമ്മർദം ചെലുത്തരുത്. തലയോട്ടിയിൽ മുറിവോ അസ്വസ്ഥതയോ ഉണ്ടാകാത്ത വിധം വളരെ മൃദുവായി ചെയ്യാം. 2. ഇളം ചൂടുവെള്ളം ഉപയോഗിക്കാം: മുടി നനയ്ക്കുമ്പോൾ ഇളം ചൂടുള്ള, സുഖകരമായ താപനിലയിലുള്ള വെള്ളമാണ് നല്ലത്. തലയോട്ടിയും മുടിയുടെ വേരുകളും നന്നായി നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇളം ചൂടുവെള്ളം അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. അതേസമയം വളരെ ചൂടുള്ള വെള്ളം തലയോട്ടിയിൽ വരൾച്ചയും അസ്വസ്ഥതയും ഉണ്ടാക്കാൻ സാധ്യതയുണ്ട്.
Life Style ⏭️


