NEWS

ഇറാനിൽ സ്ഫോടനം: ഒമാൻ കടലിൽ അമേരിക്കൻ ആക്രമണം

ടെഹ്റാൻ: ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഖേഷം, ജാസ്ക്, സിറിക്, ബന്ദർ അബ്ബാസ് എന്നീ മേഖലകളിൽ ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനങ്ങൾ കേട്ടതായി ഐആർഎൻഎ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്. എന്നാൽ, ഇതൊരു ആക്രമണമാണോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടയിൽ, ഇറാനിൽ നിന്നും മടങ്ങുകയായിരുന്ന ഒരു കപ്പലിനു നേരെ ഒമാൻ കടലിൽ വെച്ച് യുഎസ് സൈന്യം ആക്രമണം നടത്തിയതും വാർത്തകളിൽ ഇടംപിടിച്ചു.

യുദ്ധഭീഷണികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പുതിയ മിസൈലുകൾ സൈന്യത്തിന്റെ ഭാഗമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ട് കോടി ഡോളർ പാരിതോഷികം നൽകുമെന്ന് യുഎസ് പ്രഖ്യാപിക്കുകയുണ്ടായി. നിലവിൽ, ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ രാജ്യാന്തര ആണവ ഏജൻസിയുടെ പക്കലില്ല എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.

Fashion ⏭️

Back to top button