NEWS
കന്റോൺമെന്റ് ഹൗസ് അറ്റകുറ്റപ്പണി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടകവീട് മാറുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തന്റെ താമസസ്ഥലം മാറ്റുന്നു. നിലവിൽ ബേക്കറി ജംഗ്‌ഷനിലുള്ള വാടകവീട്ടിലാണ് അദ്ദേഹം താമസിച്ചുവരുന്നത്. എന്നാൽ, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുന്നതിനാലാണ് ഇടപ്പഴഞ്ഞിയിലേക്ക് താമസം മാറാൻ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബർ 17-ന് കന്റോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൂർണമായും നശിച്ചിരുന്നു. ഈയിടെ കന്റോൺമെന്റ് ഹൗസ് സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പുറത്തുവിട്ടത്.




