NEWS

ഡൽഹിയെന്ന് പറഞ്ഞ് ധാക്കയിലെ ചേരികൾ പ്രചരിപ്പിക്കുന്നു; ചൈനീസ് വ്ലോഗർമാർക്കെതിരെ കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ ഇന്ത്യയ്ക്കെതിരെ ചൈനീസ് വ്ലോഗർമാർ ആസൂത്രിതമായി നടത്തുന്ന വ്യാജ പ്രചാരണങ്ങളെ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ വിമർശിച്ചു. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ചേരിപ്രദേശങ്ങളിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഡൽഹിയിലേതാണെന്ന വ്യാജേന സമൂഹമാധ്യമങ്ങളിലൂടെ ഇവർ പ്രചരിപ്പിക്കുകയാണ്.

കഴിഞ്ഞ കുറേ നാളുകളായി ഇത്തരം നീക്കങ്ങൾ തുടരുകയാണെന്നും, അവിടത്തെ സാധാരണക്കാരുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറി ലൈവ് സ്ട്രീമിങ് നടത്തുന്നത് പതിവാണെന്നും ബംഗ്ലദേശിലെ മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതൊരു ദൗർഭാഗ്യകരമായ സംഭവമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, രാജ്യത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുള്ള ഇത്തരത്തിലുള്ള ഗൂഢശ്രമങ്ങളെ തടയാൻ ബംഗ്ലദേശ് ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

Fashion ⏭️

Back to top button