‘അവൾക്ക് സന്തോഷമായിരുന്നില്ല’; ടോക്‌സിക്കിലെ ഇന്റിമേറ്റ് രംഗങ്ങളിൽ ഭാര്യയുടെ പ്രതികരണം വെളിപ്പെടുത്തി യഷ്

യഷും ഭാര്യ രാധിക പണ്ഡിറ്റും, ടോക്‌സിക് ചിത്രത്തിലെ രംഗം (വലതുവശം)
തന്റെ ഏറ്റവും പുതിയ ചിത്രമായ ടോക്‌സിക്കിലെ ഇന്റിമേറ്റഡ് രംഗങ്ങളോടുള്ള ഭാര്യ രാധിക പണ്ഡിറ്റിന്റെ പ്രതികരണത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടൻ യഷ്. താൻ അത്തരം രംഗങ്ങൾ ചെയ്‌തതിൽ ഭാര്യയ്‌ക്ക് പൂർണമായും യോജിപ്പ് ഉണ്ടായിരുന്നില്ലെന്ന് യഷ് സമ്മതിച്ചു. ഇന്ത്യ ടിവിയുടെ ‘ആപ് കി അദാലത്ത്’ പരിപാടിയിൽ സംസാരിക്കവെയാണ് യഷ് ഇക്കാര്യം തുറന്നുപറഞ്ഞത്.
എല്ലാ പങ്കാളികൾക്കും ഇത്തരം കാര്യങ്ങളിൽ അസ്വസ്ഥത തോന്നാം. അതുകൊണ്ട് രാധികയ്‌ക്ക് അങ്ങനെ തോന്നിയില്ലെന്ന് ഞാൻ കള്ളം പറയില്ല’- യഷ് പറഞ്ഞു. എന്നാൽ, ഇതെല്ലാം അഭിനയത്തിന്റെ ഭാഗമാണെന്നും കഥ ആവശ്യപ്പെടുന്ന കാര്യങ്ങളാണ് ചിത്രത്തിൽ ചെയ്‌തതെന്നും വ്യക്തമാക്കി. ചില കാര്യങ്ങൾ ആളുകളുടെ വിശ്വാസങ്ങൾക്കായും ചിലത് ഭാവി തലമുറയ്‌ക്കൊരു റഫറൻസിനായുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ തന്റെയും കംഫർട്ട് സോണിന് പുറത്തായിരുന്നെന്ന് യഷ് പറഞ്ഞു. ‘കഥ ആവശ്യപ്പെടുന്നതിനാലും അത് ചിത്രത്തിന്റെ പ്രധാന ഭാഗമായതിനാലുമാണ് അത്തരം രംഗങ്ങൾ ചെയ്‌തത്. അതുകൊണ്ട് തീർച്ചയായും അവൾക്ക് അതിൽ സന്തോഷമുണ്ടാകില്ല. എന്നാൽ അതിനർത്ഥം അവളതിൽ ദേഷ്യത്തിലാണെന്നല്ല’- യഷ് വ്യക്തമാക്കി.
രാധിക ഒരു അഭിനേത്രി കൂടിയായതിനാൽ അഭിനയവും വ്യക്തിജീവിതവും വേർതിരിച്ചുകാണാൻ തന്റെ ഭാര്യയ്‌ക്ക് കഴിയുമെന്നും യഷ് പറഞ്ഞു.
‘അവൾക്കെന്നെ വിശ്വാസമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവളും ഒരഭിനേതാവാണെന്നതാണ്. അതൊരു ജോലിയാണെന്ന് അവൾ മനസിലാക്കുന്നുണ്ട്. ഞാൻ ആ രംഗങ്ങൾ ചെയ്യുമ്പോൾ അവിടെ ഒരു നടൻ മാത്രമാണുള്ളത്. അവളുടെ ഭർത്താവല്ല’- യഷ് കൂട്ടിച്ചേർത്തു.
Business ⏭️


