NEWS

തീച്ചൂളയിലേക്ക് സ്വയം ചാടിയിറങ്ങി റോബട്ടുകൾ ഇല്ലാതായി! സാക്ഷിയായി സാക്ഷാൽ അർനോൾഡും!


‘ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ’ എന്ന വിഖ്യാത ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ആരും മറക്കില്ല. ലിക്വിഡ് മെറ്റൽ കൊണ്ടുണ്ടാക്കിയ വില്ലൻ റോബട്ടായ ടി1000നെ നശിപ്പിക്കാൻ ആ ഉരുകിയൊലിക്കുന്ന സ്റ്റീൽ തീച്ചൂളയിലേക്ക് തന്നെ വീഴ്ത്തേണ്ടി വരുന്നുണ്ട്. എന്നാൽ അതിനേക്കാൾ ഏറെ നമ്മെ വിസ്മയിപ്പിച്ച മറ്റൊരു രംഗമുണ്ട്; വീണ്ടും ‘സ്കൈനെറ്റ്’ ഉണ്ടാകാതിരിക്കാൻ തന്റെ ഉള്ളിലെ പ്രധാന പ്രൊസസ്സറും നശിക്കണമെന്ന് തിരിച്ചറിയുന്ന നായകനായ ടി-800 റോബോട്ട്, ആ ഉരുകിയൊലിക്കുന്ന വലിയ സ്റ്റീൽ തീച്ചൂളയിലേക്ക് സ്വയം ഇറങ്ങിപ്പോകുന്ന രംഗം. വലതു കൈ ഉയർത്തിപ്പിടിച്ച് തമ്പ്സ്-അപ് കാണിച്ച് മനുഷ്യരാശിയോട് വിടപറയുന്ന ആ സിനിമാറ്റിക് മാജിക് സിലിക്കൺ വാലിയിൽ ഇന്ന് യാഥാർഥ്യമായിരിക്കുകയാണ്!സാക്ഷാൽ അർനോൾഡ് നേരിട്ടെത്തി സാക്ഷ്യം വഹിച്ച ഈ ഞെട്ടിക്കുന്ന ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത് പ്രശസ്ത റോബട്ടിക്സ് കമ്പനിയായ ‘ഫിഗർ’ (Figure) ആണ്. തങ്ങളുടെ പഴയ ജനറേഷൻ F.02 റോബട്ടുകളെ തികച്ചും അസാധാരണമായ രീതിയിൽ നശിപ്പിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ ടെക് ലോകത്തെ ഒന്നടക്കം അമ്പരപ്പിച്ചിരിക്കുന്നത്.തീയും ചൂടും നിറഞ്ഞ സാഹസികത: ഫിൻലാൻഡിലെത്തിയ റോബടുകൾ കടുത്ത ചൂടിനെയും കനത്ത വൈദ്യുതകാന്തിക തടസ്സങ്ങളെയും വകവെക്കാതെ, കൃത്യമായി കണക്കുകൂട്ടി ആ കൊടുംതീച്ചൂളയിലേക്ക് സ്വയം ചാടിയിറങ്ങുകയായിരുന്നു.


Fashion ⏭️

Back to top button