NEWS

ശ്രീനാരായണ ധർമ്മവിചാര യജ്ഞം സമാപിച്ചു

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം നഗരസഭാ ടൗൺ ഹാളിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മവിചാര യജ്ഞത്തിന്റെ സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളം യൂണിയൻ സെക്രട്ടറി പി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഓർത്തോ സർജൻ ഡോ. പ്രേംകുമാർ മോട്ടിവേഷൻ ക്ലാസ്സെടുത്തു.

സ്വാമിനി നിത്യ ചിന്മയി ‘ശ്രീനാരായണ ദർശനങ്ങൾ കുടുംബജീവിതത്തിൽ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തന്ത്രി വിനു മഹോദയ പൂജാദികർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു.

യൂണിയൻ പ്രസിഡന്റ് കെ.എം. സുകുമാരൻ, ഡയറക്ടർ ചന്ദ്രൻ കിളിയംപറമ്പിൽ, കൗൺസിലർമാരായ ഇ.വി. ശങ്കരനാരായണൻ,അനിൽ മൂത്തേടത്ത്, സി.കെ ശശി, വി.എ മോഹനൻ, വനിതാസംഘം പ്രസിഡന്റ് പത്മജ മോഹനൻ, സെക്രട്ടറി അനില പി നാരായണൻ എന്നിവർ പങ്കെടുത്തു.

Read News ⏭️

Back to top button