CINEMA

പുതുമുഖങ്ങളുമായി വീണ്ടും സെന്ന ഹെഗ്ഡെ

കൊല ടൈറ്റിൽ പോസ്റ്റർ

വാഴ 2 സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഇമാജിൻ സിനിമാസിന്റെ ബാനറിൽ ഹാരിസ് ദേശം, പി.ബി. അനീഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കൊല എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. അവിഹിതം എന്ന ചിത്രത്തിനു ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രവും പൂർണമായും പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ്. സൗഹൃദങ്ങൾ, കുടുംബങ്ങൾ, തലമുറകൾ, ഒപ്പം നമുക്ക് ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങൾ എന്നിവയെക്കുറിച്ച് ലളിതവും മനോഹരവുമായി പറയുന്ന കഥ ഏത് പ്രദേശത്തും സംഭവിക്കാവുന്ന തരത്തിലുള്ളതാണ്. യുവതാരങ്ങളുടെയും പുതുമുഖ പ്രതിഭകളുടെയും ഒരു മികച്ച നിര തന്നെ അണിനിരക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.ഏറെ ശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെയാണ് സെന്ന ഹെഗ്ഡെയുടെ അരങ്ങേറ്റം.17 44 വൈറ്റ് ആൾ

ട്ടോ, പദ്മിനി എന്നിവയാണ് മറ്റു ചിത്രങ്ങൾ. പി .ആർ. ഒ എ .എസ് ദിനേശ്.


Business ⏭️

Back to top button