NEWS

പമ്പിൽനിന്ന് പെട്രോൾ കവിഞ്ഞൊഴുകി തൊട്ടടുത്ത പുരയിടത്തിലെ കിണറ്റിൽ; തീ ആളിക്കത്തി 3 പേർക്ക് ഗുരുതര പരുക്ക്


കല്ലമ്പലം∙ പെട്രോൾ പമ്പിൽ നിന്നു കവിഞ്ഞൊഴുകിയ ഇന്ധനം തൊട്ടടുത്ത പുരയിടത്തിലെ കിണറ്റിലെത്തി; ഇതു നീക്കം ചെയ്യാനെത്തിയ 2 തൊഴിലാളികൾ ഉൾപ്പെടെ 3 പേർക്ക് തീ പടർന്ന് ഗുരുതര പൊള്ളലേറ്റു. കിണറ്റിലേക്ക് മെഴുകുതിരി കെട്ടിയിറക്കിയതിനെ തുടർന്നാണ് തീ ആളിക്കത്തിയത്.  കല്ലമ്പലം ജംക്‌ഷനിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപത്തെ പുരയിടത്തിൽ 2ന് ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു അപകടം. കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിനു സമീപം താമസിക്കുന്ന രാകേഷ്, ആലുംമൂട് കുതിരത്തടം പൊയ്കവിള വീട്ടിൽ വിനീത്, കല്ലമ്പലം സ്വദേശി സുനു എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരപൊള്ളലേറ്റ രാകേഷിനെയും വിനീതിനെയും  തിരുവനന്തപുരം മെഡിക്കൽ  കോളജ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. സുനുവിനെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികളായ സുനുവിനും വിനീതിനുമൊപ്പം എത്തിയതായിരുന്നു സുഹൃത്തായ രാകേഷ്. 


Fashion ⏭️

Back to top button