NEWS
സൽമാൻ ഖാൻ, രൺവീർ സിങ്, രോഹിത് ഷെട്ടി, ടൈഗർ ഷ്റോഫ്… തോക്കിൻമുനയിൽ ബോളിവുഡ്; ഭീതിയിലാഴ്ത്തി ബിഷ്ണോയ് സംഘം

മുംബൈ ∙ ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനുമെല്ലാം വിറപ്പിച്ച മുംബൈയിൽ ഇപ്പോൾ ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘമാണു ബോളിവുഡിന്റെ പേടിസ്വപ്നം. അവർ ഉതിർക്കുന്ന വെടിയുണ്ടകൾ ഹിന്ദി സിനിമാലോകത്ത് ആശങ്കയുടെ അലകൾ സൃഷ്ടിക്കുന്നു. നടൻ ജാക്കി ഷ്റോഫിന്റെ മകനും നടനുമായ ടൈഗർ ഷ്റോഫ് ഞായറാഴ്ചയുണ്ടായ വെടിവയ്പിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാൻ ഏറെക്കാലമായി ബിഷ്ണോയ് സംഘത്തെ ഭയന്ന് പൊലീസിന്റെ അതീവ സുരക്ഷയിലാണ്. ഹിറ്റ് സംവിധായകൻ രോഹിത് ഷെട്ടിയെയും ഉന്നംവച്ചിരുന്നു. നടൻ രൺവീർ സിങ്ങിനു നേരെയായി തുടർന്നുള്ള ഭീഷണി. കൊമീഡിയൻ കപിൽ ശർമയെ വിറപ്പിച്ചതു കാനഡയിലെ അദ്ദേഹത്തിന്റെ കോഫി ഷോപ്പിനു നേരെ വെടിവച്ചാണ്. ടൈഗർ ഷ്റോഫ്
Fashion ⏭️




