ക്ഷാമബത്തയിൽ കുടിശിക പരാമർശിച്ച് ഉത്തരവ്

തിരുവനന്തപുരം: രണ്ടു ശതമാനം ക്ഷാമബത്ത അനുവദിച്ച് കഴിഞ്ഞ ദിവസം ഇറക്കിയ
ഉത്തരവിൽ ഈ വർഷം ജനുവരി മുതൽ 9 മാസത്തെ കുടിശികയുണ്ടെന്നും അതിനായി പ്രത്യേക ഉത്തരവിറക്കുമെന്നും ഉറപ്പ് നൽകി. 2021ന് ശേഷം ഇതാദ്യമായാണ് ഉത്തരവിൽ കുടിശിക വ്യക്തമാക്കുന്നത്.
രണ്ടാം പിണറായി സർക്കാർ 284 മാസത്തെ കുടിശികയാണ് നൽകാനുള്ളത്. അതേപറ്റി ഒരു വാക്കുപോലും പറയാതെയാണ് അക്കാലത്ത് ക്ഷാമബത്ത ഉത്തരവിറക്കിയിരുന്നത്.
അതൊന്നും ഇപ്പോഴും ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിയിട്ടില്ല.
2021ൽ രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുമ്പോൾ 7% ആയിരുന്നു ഡി.എ.യും ഡി.ആറും,ഇതിൽ 2% അനുവദിച്ച് 2024 ഏപ്രിലിലും 3% അനുവദിച്ച് 2024 ഒക്ടോബറിലും 3% അനുവദിച്ച് 2025 ഏപ്രിലും ഉത്തരവിറക്കി.അന്നെല്ലാം 39 മാസത്തെ വീതം കുടിശികയുണ്ടായിരുന്നു.ഉത്തരവിൽ അക്കാര്യം സൂചിപ്പിക്കുകപോലും ചെയ്തില്ല. 2025 ഓഗസ്റ്റിൽ 3% ഡി.എ.കൂടി അനുവദിച്ചു. അന്ന് 37മാസത്തെ കുടിശികയുണ്ടായിരുന്നു. അതേവർഷം ഒക്ടോബറിൽ വീണ്ടും 4% ഡി.എ.അനുവദിച്ചു. അതിന് 33 മാസത്തെ കുടിശികയുണ്ടായിരുന്നു. പക്ഷെ അതേകുറിച്ച് ഉത്തരവിൽ ഒന്നും പറഞ്ഞില്ല. ഈ വർഷം ഫെബ്രുവരിയിൽ 3%ഉം മാർച്ചിൽ 10%ഉം ഡി.എ.അനുവദിച്ചു. 31ഉം 68ഉം മാസത്തെ കുടിശിക വീതമുണ്ടായിരുന്നു. പക്ഷെ, ഉത്തരവിൽ അതേ കുറിച്ച് പറഞ്ഞില്ല.




