പാതി മുഖവുമായി ഉർവശിയും ജോജുവും

ഞെട്ടിച്ച് ആശ റിലീസ് പോസ്റ്റർ
ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ സെപ്തംബർ 4ന് റിലീസ് ചെയ്യും. ഉർവശിയുടെയും ജോജുവിന്റെയും പാതി മുഖങ്ങൾ അവതരിപ്പിച്ച് റിലീസ് അനൗൺസ് മെന്റ് പോസ്റ്റർ പുറത്തിറങ്ങി. തികച്ചും ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്നതാണ് പോസ്റ്റർ . നായികയുടെ മുഖം പാതി മറയുമ്പോൾ അതിനുള്ളിൽ നായകന്റെ പകുതി മുഖം വെളിപ്പെടുന്ന ദൃശ്യം കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തെയോ അല്ലെങ്കിൽ കഥയിലെ പ്രധാന സസ്പെൻസിനെയോ സൂചിപ്പിക്കുന്നു എന്ന് കരുതാം.അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ഉർവശിയും ജോജുവും എത്തുന്നത്. നവാഗതനായ സഫർ സനൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ ‘പണി’ ഫെയിം രമേഷ് ഗിരിജ എന്നിവരും താരനിരയിലുണ്ട് . അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മിക്കുന്നത്. ജോജു ജോർജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം . ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ. പി.ആർ.ഒ: ആതിര ദിൽജിത്ത്.
Business ⏭️


