CINEMA

വിസ്മയയുടെ പിന്നിൽ മോഹൻലാൽ, തുടക്കം പുതിയ പോസ്റ്റർ

മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാൽ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്ന ‘തുടക്കം” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്രറിൽ വിസ്മയയയുടെ പിന്നിൽ മോഹൻലാലുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി പുതിയ പോസ്റ്ററിലുമുണ്ട് . തുടക്കത്തിൽ അതിഥി വേഷത്തിൽ ആണ് മോഹൻലാൽ. മലയാള സിനിമലോകം ഉറ്റു നോക്കുന്ന ചിത്രം ആണ് തുടക്കം. സായ് കുമാർ,​ മനോജ്. ജെ. ജയൻ,​ കെ.ബി ഗണേഷ് കുമാർ,​ ബോബി കുര്യൻ എന്നിവരാണ് പുതുതായി പോസ്റ്രറിൽ ഇടം പിടിച്ച താരങ്ങൾ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആഗസ്റ്റ് 7ന് തിയേറ്റുറകളിൽ എത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. തുടക്കം

ഒരു കുടുംബചിത്രം എന്നാണ് ജൂഡ് ആന്തണി ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ജൂഡ് ആന്തണിയും ലിനിഷ് നെല്ലിക്കലും അഖിൽ കൃഷ്ണയും ചേർന്നാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. എഡിറ്റിംഗ് : ചമൻ ചാക്കോ. പി.ആർ. ഒ വാഴൂർ ജോസ്.


Source link

Back to top button