NEWS

‘മോശം വാക്കുകൾ വിളിച്ചു മുഖത്തിടിച്ചു, താഴെ വീണപ്പോൾ എല്ലാവരും ചേർന്ന് ചവിട്ടിക്കൂട്ടി’; എസ്എഫ്ഐയിൽ നിന്നു നേരിട്ട ദുരനുഭവം പങ്കുവച്ച് വിദ്യാർഥി


കോട്ടയം ∙ ‘ഞാൻ ഈ കോളജിൽ വന്നിട്ട് വെറും 15 ദിവസമേ ആയിട്ടുള്ളൂ. അപ്പോഴേക്കും അവരെന്നെ തല്ലി. ചവിട്ടും തൊഴിയുമെല്ലാം ഏൽക്കുമ്പോഴും എന്നെ തല്ലുന്നവർ ആരാണെന്ന് എനിക്കറിയില്ലായിരുന്നു.’ – സിഎംഎസ് കോളജിലെ എംഎ സോഷ്യോളജി വിദ്യാർഥി മുഹമ്മദ് റാഹിൽ എസ്എഫ്ഐയിൽ നിന്ന് താൻ നേരിട്ട ദുരനുഭവം വിവരിച്ചു.‘ക്യാംപസിൽ മുണ്ടുടുത്ത് നടന്നതിന്റെ പേരിലായിരുന്നു ആദ്യം എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞത്. കെഎസ്‌യുക്കാരായ കൂട്ടുകാരുടെ കൂടെ ഫോട്ടോയെടുത്ത് സ്റ്റേറ്റസ് ഇട്ടപ്പോൾ ചോദ്യം ചെയ്യലായി. എല്ലാ സംഘടനകളും പരാതി കൊടുത്താണ് സെമസ്റ്റർ ഫീസ് അടയ്ക്കാനുള്ള കാലാവധി കോളജ് നീട്ടിയത്. അത് എസ്എഫ്ഐയുടെ നേട്ടമെന്ന് അവർ പറഞ്ഞപ്പോൾ എല്ലാവരുടെയും നേട്ടമല്ലേയെന്ന് ചോദിച്ചതിലാണ് അടി പൊട്ടിയത്.


Source link

Back to top button