BUSINESS

മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് കോഴിക്കോട് ഷോറൂമില്‍ അപൂര്‍വ്വ ഡിസൈന്‍ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ഷോ ആരംഭിച്ചു


കോഴിക്കോട് ∙ ആഭരണ കലയുടെ അപൂര്‍വ്വ സൗന്ദര്യത്തിന്‍റെയും അതുല്യമായ കരവിരുതിന്‍റെയും വിസ്മയ ലോകം തുറന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് കോഴിക്കോട് ഷോറൂമില്‍ ആര്‍ട്ടിസ്ട്രി ഷോ ആരംഭിച്ചു. ജൂലായ് 20 വരെ നീണ്ടു നില്‍ക്കുന്ന ഷോയില്‍ പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകളിലുള്ള വൈവിധ്യമാര്‍ന്ന ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ആഭരണങ്ങളുടെ സൂക്ഷ്മമായ വശങ്ങളും നിര്‍മ്മാണത്തിലെ സങ്കീര്‍ണ്ണതകളും അടുത്തറിയാന്‍ സാധിക്കുന്ന രീതിയിലാണ് ആര്‍ട്ടിസ്ട്രി ഷോ ഒരുക്കിയിട്ടുള്ളത്. സാധാരണ ഷോറൂം ശേഖരങ്ങള്‍ക്കപ്പുറം, അതീവ വൈദഗ്ധ്യത്തോടെ രൂപകല്‍പ്പന ചെയ്ത അപൂര്‍വ്വമായ ആഭരണങ്ങള്‍ നേരിട്ടു കാണാനും സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് ഷോയിലൂടെ അവസരം ലഭിക്കും. ആര്‍ട്ടിസ്ട്രി ഷോയുടെ ഉദ്ഘാടനം പ്രമുഖ നടി അദിതി രവി നിര്‍വ്വഹിച്ചു. ഫാഷന്‍ ലൈഫ്സ്റ്റൈല്‍ ഇന്‍ഫ്ളൂവന്‍സര്‍ നിലു, മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി വീരാന്‍കുട്ടി, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, സോണല്‍ ഹെഡ് ജാവേദ് മിയാന്‍ കെ എം, ഷോറൂം ഹെഡ് സക്കീര്‍ ഹുസൈന്‍, മറ്റ് മാനേജ്മെന്‍റ് ടീം അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.സ്വര്‍ണ്ണം, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്സ്, പോള്‍ക്കി, ജെംസ്റ്റോണുകള്‍ എന്നിവയില്‍ തീര്‍ത്ത പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ശേഖരമാണ് ആര്‍ട്ടിസ്ട്രി ഷോയില്‍ ഒരുക്കിയിട്ടുള്ളത്. ഷോയിലെ ഓരോ ആഭരണവും കാല്‍പനികതയുടെയും കരവിരുതിന്‍റെയും കയ്യൊപ്പു ചാര്‍ത്തുന്നവയാണ്. ആഭരണ നിര്‍മ്മാണത്തില്‍ വിദഗ്ധരായ ഇന്ത്യയിലെ പാരമ്പര്യകലാകാരന്‍മാരാണ് ഇതിന്‍റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. നൂറ്റാണ്ടുകളായി പൈതൃകസ്വത്തായി കൈമാറി വരുന്നതും പൗരാണിക കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നതുമായ അമൂല്യമായ ആഭരണ ഡിസൈനുകളുടെ  സാന്നിദ്ധ്യം ഈ പ്രദര്‍ശനത്തെ വേറിട്ടു  നിര്‍ത്തുന്നു. വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ തരത്തിലുള്ള സവിശേഷ ശേഖരങ്ങള്‍ ഷോയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആഭരണങ്ങളിലെ അപൂര്‍വ്വമായ കരവിരുതും ഡിസൈനിലെ പ്രത്യേകതകളും ആഘോഷിക്കാനുള്ള അവസരമാണ് ആര്‍ട്ടിസ്ട്രി ഷോയിലൂടെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.  സാധാരണയായി കാണാത്ത അപൂര്‍വ്വ ഡിസൈനുകളിലുള്ള  വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ എല്ലാ വിഭാഗങ്ങളിലുമായി ഇവിടെ അവതരിപ്പിക്കുന്നുണ്ട്. പാരമ്പര്യ കലകളോടും മികച്ച ഡിസൈനുകളോടും വലിയ താല്‍പ്പര്യമുള്ള കോഴിക്കോട്ടെ ജനങ്ങള്‍ക്ക് അപൂര്‍വ്വമായ ആഭരണങ്ങള്‍ കാണാനും  തെരഞ്ഞെടുക്കാനും ആര്‍ട്ടിസ്ട്രി ഷോയിലൂടെ സാധ്യമാകും ‘ അദ്ദേഹം പറഞ്ഞു.മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുണ്ട്. ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലി, സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയ്ന്‍റനന്‍സ്, സ്വര്‍ണ്ണത്തിന്‍റെ 100 ശതമാനം പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന ഹോള്‍മാര്‍ക്കിംഗ്, ഗുണനിലവാരം ഉറപ്പ് വരുത്തിയ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരന്‍റി, ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ തുടങ്ങിയ പ്രോമിസുകള്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.


Source link

Back to top button