BUSINESS
ചോര കൊണ്ടെഴുതിയ ചരിത്രം; കോടികൾ ശമ്പളം വാങ്ങുന്ന സ്മിത്ത് മച്ഛാർ, കുത്തേറ്റിട്ടും വിമാനം രക്ഷിച്ച ഇന്ത്യൻ ഹീറോ

കുത്തേറ്റിട്ടും, സഹ പൈലറ്റിനെ ചെറുത്ത് നിന്ന് അനേകം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ ക്യാപ്റ്റനാണ് സ്മിത്ത് മച്ഛാർ ( Smit Machchhar ). അദ്ദേഹം ജോലി ചെയ്യുന്ന ഫ്ലൈ ദുബായ് ക്യാപ്റ്റന് നൽകുന്ന സാലറി പാക്കേജ് ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കന്മാരുടെ അഭിനന്ദനപ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ മച്ഛാറിന്റെ ആരോഗ്യസ്ഥിതി തൃപ്തിരകരമാണ്. അദ്ദേഹം സൗദി തബൂക്കിലെ ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.എന്താണ് സംഭവം?ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായി വിമാനത്തിൽ സഹപൈലറ്റ് മച്ഛാറിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി. ചോരാ വാർന്നു പോകുമ്പോഴും അദ്ദേഹം കോക്പിറ്റ് തുറന്നു പിടിച്ചതിനാൽ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റ്മാർക്ക് നിയന്ത്രണം ഏറ്റെടുക്കാനായി. ആകെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നിമിഷങ്ങൾക്കകം വിമാനം 14,300 അടി താഴേക്ക് ഇറങ്ങിയെങ്കിലും പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചു. മച്ഛാറിന്റെ ധീരതയിൽ അഭിമാനമുണ്ടെന്ന് അദ്ദേഹത്തിന്റെ പത്നി സോനാൾ മച്ഛാർ പ്രതികരിച്ചു.ആരാണ് മച്ഛാർ?മുംബൈ സ്വദേശിയാണ് സ്മിത്ത് മച്ഛാർ. 2011 മുതൽ 11 വർഷം സ്പൈസ് ജെറ്റിൽ പ്രവർത്തിച്ചിട്ടുണ്ട്. 9,750 മണിക്കൂറുകളിലധികം പറക്കൽ പരിചയമുണ്ട്. 2022 വർഷത്തിലാണ് അദ്ദേഹം സ്പൈസ് ജെറ്റിൽ നിന്ന് രാജി വെച്ച് ഡയറക്ട് എൻട്രി ക്യാപ്റ്റനായി ഫ്ലൈ ദുബായിൽ ചേർന്നത്.ഫ്ലൈ ദുബായ്, ക്യാപ്റ്റന്റെ ശമ്പള പാക്കേജ് ഇങ്ങനെലോകമെങ്ങും ഈ സംഭവം വൈറലാകുമ്പോൾ മച്ഛാറിന്റെ ശമ്പള പാക്കേജും ചർച്ചകളിൽ ഇടം നേടുന്നുണ്ട്. ക്യാപ്റ്റൻ, ഫസ്റ്റ് ഓഫീസർ എന്നിവരുടെ ശമ്പള ഘടന, ഫ്ലൈ ദുബായ് അവരുടെ ഔദ്യോഗിക കരിയർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും മച്ഛാറിന് ലഭിക്കുന്ന കൃത്യമായ ശമ്പളം പരസ്യമല്ല. അതിനാൽ കമ്പനി പ്രഖ്യാപിച്ച ശമ്പള ഘടന, അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ ഒരു ഏകദേശ കണക്ക് മാത്രമാണ്. ഇത് അദ്ദേഹത്തിന്റെ കൃത്യമായ ശമ്പളവുമായി പൊരുത്തപ്പെടുമെന്ന് പറയാൻ സാധിക്കുകയില്ലഫ്ലൈ ദുബായ് നൽകുന്ന ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഒരു ക്യാപ്റ്റന് 50,235 യു.എ.ഇ ദിർഹമാണ് അടിസ്ഥാന ശമ്പളം. ഹൗസ് അലവൻസ്, ട്രാവൽ അലവൻസ് എന്നിവയും ലഭിക്കുന്നു. കൂടാതെ ശരാശരി 70 പറക്കൽ മണിക്കൂറുകളുടെ അടിസ്ഥാനത്തിൽ പ്രതിമാസം 16,310 ദിർഹത്തിന്റെ വേരിയബിൾ ഫ്ലൈയിങ് പേ നൽകുന്നു.ഇപ്രകാരം ഈ രണ്ട് തുകകളും ചേർത്താൽ ഒരു ക്യാപ്റ്റന്റെ ശരാശരി പ്രതിമാസ പാക്കേജ് 66,545 യു.എ.ഇ ദിർഹമാണ്. 2026 ഒക്ടോബർ ഒന്നാം തിയ്യതി ഒു യു.എ.ഇ ദിർഹത്തിന്റെ വില ഏകദേശം 26.13 ഇന്ത്യൻ രൂപയായിരുന്നു. ഈ നിരക്കിൽ 66,545 ദിർഹമെന്നത് പ്രതിമാസം ഏകദേശം 17.39 ലക്ഷം രൂപയാണ്. ഇത് ഒരു വർഷത്തിൽ ഏകദേശം 2.09 കോടി രൂപയാണ്.ഫ്ലൈ ദുബായി നൽകുന്ന പൈലറ്റ് പാക്കേജിൽ ശമ്പളം മാത്രമല്ല ഉൾപ്പെടുന്നത്. മെഡിക്കൽ ഇൻഷുറൻസ്, വിദ്യാഭ്യാസ സഹായം, സേവനം അവസാനിക്കുമ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ, പ്രതിവർഷം 42 ദിവസം ശമ്പളത്തോട് കൂടിയ അവധി, കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും ഡിസ്കൗണ്ട് നിരക്കിൽ ടിക്കറ്റുകൾ, പൈലറ്റുമാരുടെ വരുമാനം സംരക്ഷണം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു
Read News




