BUSINESS
ബാറ്ററി സ്റ്റോറേജിൽ മഹാതരംഗം; 50 ഇരട്ടി സ്റ്റോറേജ് ശേഷിയുമായി വൻ ഊർജ്ജ വിസ്ഫോടനം, പവർ ഗെയിം മാറ്റിമറിക്കാൻ ഇന്ത്യ

ബാറ്ററി സ്റ്റോറേജ് ശേഷി വികനസത്തിൽ വൻ ചുവടുകളുമായി ഇന്ത്യ. 2032 വർഷത്തോടെ, ഇപ്പോഴത്തേതിന്റെ 50 മടങ്ങ് വർധന നടപ്പാക്കാനാണ് ഒരുങ്ങുന്നത്. റിന്യൂവബിൾ എനർജി മേഖലയിലെ ബൂം ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസുമായി (BESS) ബന്ധപ്പെട്ട് വൻ തോതിൽ നിക്ഷേപമുണ്ടാകാൻ കാരണമായിട്ടുണ്ട്.നിലവിൽ ഇന്ത്യയുടെ BESS ശേഷി 6.3 GigaWatt-hours (GWh) എന്ന നിലയിലാണ്. ഇത് 2032 വർഷത്തോടെ 302 GWh എന്ന തോതിലേക്ക് വർധിക്കുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ഇത് വാർഷികാടിസ്ഥാനത്തിൽ 91% എന്ന തോതിലുള്ള (CAGR) വളർച്ചയാണ്.ഇന്ത്യയുടെ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2032 സാമ്പത്തിക വർഷത്തോടെ BESS ഇൻസ്റ്റലേഷനുകൾ 236GWh എന്ന തോതിലേക്കും, 2047 വർഷത്തോടെ 1,840 GWh എന്ന നിലയിലേക്കും വൻ വർധന നേടും.രാജ്യത്തെ പുനരുപയോഗ ഊർജ്ജ ശേഷി വർധിക്കുമ്പോൾ സ്വാഭാവികമായും ബാറ്ററി സ്റ്റോറേജ് ശേഷി വർധിച്ചേ തീരൂ. ഈ സെഗ്മെന്റിലെ വളർച്ച ഉറപ്പാക്കാനും, മികച്ച ഗ്രിഡ് ഫ്ലെക്സിബിലിറ്റി ലഭ്യമാക്കാനും ഇത് അനിവാര്യമാണെന്ന് കഴിഞ്ഞ മാസം ഇന്ത്യ എനർജി സ്റ്റോറേജ് അലയൻസ് (IESA) വിലയിരുത്തിയിരുന്നു.IESA Chennai Connect 2026, ചർച്ചകളിൽ 2035-36 വർഷത്തോടെ ഇന്ത്യയ്ക്ക് 888 GWh എനർജി സ്റ്റോറേജ് ശേഷി ആവശ്യമാണെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. റിന്യൂവബിൾ പവറിന്റെ വിശ്വാസ്യതയോടെയുള്ള ഇന്റഗ്രേഷൻ ഉറപ്പു വരുത്താനും, രാജ്യത്ത് വർധിക്കുന്ന വൈദ്യുത ആവശ്യകതയ്ക്ക് അനുയോജ്യമായ സപ്ലൈ ലഭ്യതയ്ക്കും ഇത് അനിവാര്യമാണ്.ഇന്ത്യയുടെ എനർജി മേഖലയിലെ പരിവർത്തനവുമായി ബന്ധപ്പെട്ട് എനർജി സ്റ്റോറേജ് എന്നത് നിർണായകമാണെന്ന് ഐ..ഐ.ടി മദ്രാസിലെ പ്രൊഫസർ അശോക് ജുൻജുൻവാല ചൂണ്ടിക്കാട്ടുന്നു. റിന്യൂവബിൾ എനർജിയാണ് മുന്നിൽ നിൽക്കേണ്ടത്. അതേ സമയം കൂടുതൽ കരുത്തുറ്റ, വിശ്വാസയോഗ്യമായ, താങ്ങാനാവുന്ന പവർ സിസ്റ്റം വികസിപ്പിക്കുമ്പോൾ സ്റ്റോറേജ് സംവിധാനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമീപ കാലത്ത് ഇന്ത്യയിൽ സോളാർ എനർജി മേഖലയിൽ വൻ വളർച്ചയുണ്ടായെങ്കിലും സ്റ്റോറേജ് സംവിധാനങ്ങളുടെ അപര്യാപ്തത വെല്ലുവിളിയായിരുന്നു. പുനരുപയോഗ ഊർജ്ജത്തിന്റെ പ്രാധാന്യം ആഗോള തലത്തിൽ തന്നെ വലിയ തോതിൽ വർധിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിന്റെ വലിയ പങ്ക് ഇന്ത്യ ഇത്തരത്തിൽ നേരത്തെ തന്നെ തിരിച്ചറിഞ്ഞു എന്ന് വേണം മനസ്സിലാക്കാൻ.
Read News




