BUSINESS
വേനലിൽ വാടി സവാള; വില ഉയരുന്നു

ബെംഗളൂരു∙വരൾച്ച രൂക്ഷമായതോടെ കർണാടകയിൽ മാത്രം 124 താലൂക്കുകളിൽ 62,985 ഹെക്ടറിലെ സവാള നശിച്ചു. കർണാടകയിൽ ചില്ലറ വിപണിയിൽ നിലവിൽ സവാള കിലോയ്ക്ക് 70 രൂപയ്ക്കാണു വിൽക്കുന്നത്. മൊത്തവിപണിയിൽ 55 രൂപയായും ഉയർന്നു. അടുത്ത വിളവെടുപ്പ് സീസൺ വരെ വില കുറയില്ലെന്നാണു വ്യാപാരികൾ പറയുന്നത്. കർഷകർക്കു വായ്പ തിരിച്ചടയ്ക്കാൻ ഒരു വർഷത്തെ സാവകാശം അനുവദിച്ച സംസ്ഥാന സർക്കാർ 2500 രൂപ ഇടക്കാല ആശ്വാസവും പ്രഖ്യാപിച്ചിട്ടുണ്ട്.
Travel ⏭️




